Advertisment

നിര്‍ദിഷ്ട് ആനയടി -കൂടല്‍ മിനി ഹൈവേ പേപ്പറില്‍ ഉറങ്ങുന്നുവെന്നു പരാതി

New Update

publive-image

പന്തളം :നിര്‍ദിഷ്ട് ആനയടി -കൂടല്‍ മിനി ഹൈവേ പേപ്പറില്‍ ഉറങ്ങുന്നുവെന്നു പരാതി .കിഫ്ബി സഹകരണത്തോടെ 2016 ബഡജെറ്റില്‍ ഇതിനായി 163.26കൊടി രൂപ അനുവദിച്ചു എങ്കിലും ഇതുവരെ ഹൈവൈ പണി ആരംഭിച്ചിട്ടില്ല .13ഏക്കര്‍ സ്ഥലം പാതയ്ക്കായി വാങ്ങുമെന്ന് പറഞ്ഞിരുന്നു എങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിലെ തര്‍ക്കമാണ് പണി നീളുന്നതിന് കാരണം .പാത കടന്ന് പോകുന്ന വഴികളിലെ റോഡുകള്‍ പലതും തകര്‍ന്നിട്ടും ഉടന്‍ ഹൈവേ  ആകാന്‍ പോകുന്ന റോഡാണ് എന്ന് ചൂണ്ടികാണിച്ച് പൊതുമരാമത്ത് വകുപ്പ് ഇവിടെയൊന്നും റോഡ്‌ നന്നാക്കുന്നുമില്ല .ഹൈവേ കടന്ന് പോകുന്ന പഞ്ചായത്തുകളില്‍ വികസനത്തിന് ഊര്‍ജം പകരുന്ന ഒരു പദ്ധതിയാണ് അധികാരികളുടെ ഉത്തരവാദിത്തമില്ലായ്മ വഴിയായി നശിക്കുന്നത് .

Advertisment