Advertisment

ഡാന്‍സറും നടിയുമായ സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നു... മഥുര മണ്ഡലത്തില്‍ ബിജെപി സിറ്റിംഗ് എംപി ഹേമമാലിനിക്ക് എതിരെ സപ്നയെ കോണ്‍ഗ്രസ് മത്സരരംഗത്തിറക്കിയേക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: പ്രശസ്ത സ്റ്റേ​ജ് ഡാ​ന്‍​സ​റും ഗാ​യി​ക​യു​മാ​യ സ​പ്ന ചൗ​ധ​രി കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ രാ​ജ് ബാ​ബ്ബാ​റി​ന്‍റെ വ​സ​തി​യി​ല്‍ വ​ച്ചാ​ണ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​പ്ന ചൗ​ധ​രി​യെ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

മ​ഥു​ര മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി സി​റ്റിം​ഗ് എം​പി ഹേ​മ​മാ​ലി​നി​ക്ക് എ​തി​രെ സപ്നയെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് നീ​ക്ക​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ല്‍ ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​ക​ളൊ​ന്നും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ജാ​ട്ട് സ​മു​ദാ​യ​ത്തി​ന് സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ സ​പ്ന​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം കോ​ണ്‍​ഗ്ര​സി​ന് ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

യൂ​ട്യൂ​ബ് വീ​ഡി​യോ​ക​ളി​ലൂ​ടെ ജ​ന​പ്രീ​തി നേ​ടി​യ സ​പ്ന ചൗ​ധ​രി ടെ​ലി​വി​ഷ​ന്‍ റി​യാ​ലി​റ്റി ഷോ ​ബി​ഗ് ബോ​സ് അ​ട​ക്കം നി​ര​വ​ധി ഷോ​ക​ളി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

Advertisment