Advertisment

ഹൈദരാബാദില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കി ;  ആറ് യുവാക്കള്‍ അറസ്റ്റില്‍

New Update

അമരാവതി : ഹൈദരാബാദില്‍ 16 വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ ആറ് യുവാക്കള്‍ അറസ്റ്റില്‍. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നാണ് ആറ് പേരേയും അറസ്റ്റ് ചെയ്തത്.

Advertisment

publive-image

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ ആറംഗ സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. അഞ്ച് ദിവസമാണ് ഇവര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.

ജൂണ്‍ 17 ന് ഓംഗൂളിലെ സുഹൃത്തിനെ കാണാനായി ആര്‍.ടി.സി ബസ് സ്‌റ്റേഷനില്‍ കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് ആറംഗം സംഘം തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ യുവാക്കളില്‍ ഒരാള്‍ താമസിക്കുന്ന ഇടത്ത് കൊണ്ടുപോയ ശേഷമായിരുന്നു പീഡനം.

അഞ്ച് ദിവസത്തോളം പെണ്‍കുട്ടിയെ ഇവിടെ പൂട്ടിയിട്ടു. ഇവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ബസ് സ്റ്റേഷനില്‍ എത്തുകയും ഹോം ഗാര്‍ഡിനെ വിവരമറിയിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയെ കണ്ടെത്തി 24 മണിക്കൂറിനകം ആറ് പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചെന്ന് പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ് കൗശല്‍ പറഞ്ഞു. പ്രതികള്‍ക്കെതിര 343, 376 ഡി വകുപ്പുകള്‍ ചുമത്തിയതായും ഇദ്ദേഹം അറിയിച്ചു.

Advertisment