ആന്ധ്രാപ്രദേശില്‍ വാര്‍ധക്യ പെന്‍ഷന്‍ 1,000 രൂപയില്‍ നിന്നും 2,000 രൂപയായി വര്‍ദ്ധിപ്പിച്ചു: രക്ഷ എന്ന പേരില്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി നാപ്കിന്‍ വിതരണവും

Friday, January 11, 2019

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു വാ​ര്‍​ധ​ക്യ പെ​ന്‍​ഷ​ന്‍ വ​ര്‍​ധി​പ്പി​ച്ചു. 1,000 രൂ​പ​യി​ല്‍​ നി​ന്നും 2,000 രൂ​പ​യാ​യാ​ണ് വാ​ര്‍​ധ​ക്യ പെ​ന്‍​ഷ​ന്‍ വ​ര്‍​ധി​പ്പി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കെ​യാ​ണ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ ന​ട​പ​ടി.

വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കാ​യി “ര​ക്ഷ’ എ​ന്ന പു​തി​യ പ​ദ്ധ​തി​ക്കും ച​ന്ദ്ര​ബാ​ബു നാ​യി​ഡു തു​ട​ക്കം കു​റി​ച്ചു. വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് സാ​നി​റ്റ​റി നാ​പ്കി​ന്‍ ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് ര​ക്ഷ. ആ​റ് ല​ക്ഷം വി​ദ്യാ​ഥി​നി​ക​ള്‍​ക്കാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ നാ​പ്കി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

×