Advertisment

കാറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു സൈമണ്ട്‌സ്; സിപിആര്‍ നല്‍കാന്‍ തുടങ്ങി, അദേഹത്തിന്‍റെ പള്‍സ് പരിശോധിച്ചു, എന്നാല്‍ യാതൊരു പ്രതികരണവും ലഭിച്ചില്ല; ആൻഡ്രൂ സൈമണ്ട്‌സിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഒരാള്‍ തീവ്രമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

മെല്‍ബണ്‍: കാറപകടത്തില്‍ മരിച്ച ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ആൻഡ്രൂ സൈമണ്ട്‌സിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഒരാള്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.

Advertisment

publive-image

'കാറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു മുന്‍താരം. അദേഹത്തെ പുറത്തെത്തിക്കാന്‍ ഞാന്‍ പരിശ്രമിച്ചു. സൈമണ്ട്‌സിന് സിപിആര്‍ നല്‍കാന്‍ തുടങ്ങി, അദേഹത്തിന്‍റെ പള്‍സ് പരിശോധിച്ചു. എന്നാല്‍ യാതൊരു പ്രതികരണവും ലഭിച്ചില്ല' എന്നും പേര് വെളിപ്പെടുത്താത്ത ഒരാളുടെ പ്രതികരണമായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സൈമണ്ട്‌സിന്‍റെ ജീവന്‍ രക്ഷിക്കാന്‍ എമർജൻസി സർവീസ് അംഗങ്ങളും പരിശ്രമിച്ചിരുന്നു.

രണ്ട് തവണ ലോകകപ്പ് നേടിയ ടീമിലംഗമായ ആൻഡ്രൂ സൈമണ്ട്‌സ് ഇന്നലെ ക്വിന്‍സ്‌ലന്‍ഡില്‍ വെച്ചാണ് കാറപകടത്തില്‍ മരണമടഞ്ഞത്. 46 വയസായിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറിൽ ഒരാളായിരുന്നു.

Advertisment