Advertisment

മലയാളിയുടെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഇതാണ്...രഹസ്യം പരസ്യമാക്കി അണിയറ പ്രവർത്തകർ

author-image
ഫിലിം ഡസ്ക്
New Update

അൻഡ്രോയ്ഡ് കുഞ്ഞപ്പൻ കണ്ട എല്ലാവരും ഇന്നും മനസ്സിൽ ചോദിക്കുന്ന ചോദ്യമാണ് ഇത് യഥാർത്ഥത്തിൽ റോബോർട്ട് ആണോ എന്ന്. പിന്നാലെ ഇതിനെ എങ്ങനെ നിർമ്മിച്ചുവെന്നും ചോദ്യങ്ങൾ ഉണ്ട്. ഇന്നാൽ കുഞ്ഞപ്പൻ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Advertisment

publive-image

സൂരജ് തേലക്കാടാണ് യഥാർഥ കുഞ്ഞപ്പൻ. റോബോട്ടിന്റെ വേഷമണിഞ്ഞ് സിനിമയിൽ അഭിനയിച്ച കഥ സുരാജിനും സൈജു കുറുപ്പിനും സംവിധായകൻ രതീഷ് പൊതുവാളിനും ഒപ്പം പങ്കു വച്ചപ്പോൾ സൂരജിന് അത് അഭിമാനനിമിഷമായി. സ്വന്തം മുഖം കാണിക്കാതെ ഒരു ‍‍ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമ ഹിറ്റാക്കിയ സൂരജ് ആ വിജയത്തിന്റെ സന്തോഷത്തിലാണ്.

ഏറെ അഭിമാനത്തോടെയാണ് സുരാജും സൈജുവും സൂരജിന്റെ അഭിനയത്തെക്കുറിച്ചും സമർപ്പണത്തെക്കുറിച്ചും സംസാരിച്ചത്. ഡയലോഗ് പഠിക്കേണ്ട ആവശ്യം ഇല്ലാതിരുന്നിട്ടു കൂടെ അഭിനയിക്കുന്നവരുടെ സൗകര്യത്തിനായി അതെല്ലാം കാണാപ്പാഠം പഠിച്ച സൂരജിനെ സംവിധായകനും അഭിനന്ദിച്ചു. സിനിമയുടെ ആസ്വാദനത്തിന് തടസമാകേണ്ട എന്നു കരുതിയാണ് ഇതു വരെ ഈ വിവരം പുറത്തു വിടാതിരുന്നതെന്നും ഒപ്പം കുഞ്ഞപ്പന്റെ രണ്ടാം ഭാഗം ഒരുക്കാൻ പദ്ധതിയുണ്ടെന്നും എന്നാൽ അതു ഉടനെ കാണില്ലെന്നും സംവിധായകൻ പറഞ്ഞു.

Advertisment