Advertisment

വർഗീയതയെ തച്ചുടച്ച് സമൂഹത്തേയും സമുദായത്തേയും സ്നേഹിച്ചു ലോകത്തിനു തന്നെ മാതൃകയാകുന്നവർ ആകണം യുവജനങ്ങൾ: മാർ. ആൻഡ്രൂസ് താഴത്ത്

New Update

തൃശ്ശൂർ :സമൂഹത്തിലെ സാഹോദര്യത്തെ തകർക്കുന്ന വർഗീയ തച്ചുടച്ചു സമൂഹത്തേയും സമുദായത്തേയും സ്നേഹിച് ലോകത്തിനുതന്നെ മാതൃകയാകുന്നവരാകണം യുവജനങ്ങളെന്ന് തൃശ്ശൂർ അതിരൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു.

Advertisment

publive-image

സ്പിരിറ്റുവൽ അനിമേഷൻ സെന്റർ, ആമ്പലൂരിൽ വച്ച് നടക്കുന്ന കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നാൽപത്തി രണ്ടാമത് വാർഷിക സ്ഥലത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 32 രൂപതകളിൽനിന്നായി 250ഓളം യുവജനങ്ങൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ കെ.സി.ബി.സി. സെക്രട്ടറി ജനറൽ അഭിവന്ദ്യ ജോസഫ് മാർ തോമസ് പിതാവ് അനുഗ്രഹ പ്രഭാഷണവും കെ.സി.ബി.സി. യൂത്ത് കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് മുഖ്യപ്രഭാഷണവും നിർവഹിച്ചു.

സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ,

ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ബിജോ പി ബാബു, ഫാ. ഡിറ്റോ കുള, സാജൻ ജോസ്, ഇമ്മാനുവൽ മൈക്കിൾ, പോൾ ജോസ്, അനൂപ് പുന്നപ്പുഴ തുടങ്ങിയവർ സംസാരിച്ചു. പൗരത്വബിലിന്റെ പഠനങ്ങളും

സാമൂഹിക പ്രശ്നങ്ങളും പ്രമേയങ്ങളും സെനറ്റിൽ അവതരിപ്പിക്കും. 2020 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികൾകായുള്ള തെരഞ്ഞെടുപ്പും സ്റ്റേറ്റ് സമ്മേളനത്തിൽ നടക്കും.

andrus thazhath
Advertisment