Advertisment

അശ്രുപുഷ്പങ്ങളോടെ അനീസ്‌ അഹമ്മദ് രണ്ടാം ചരമ വാർഷികം ആചരിച്ചു

New Update

ജിദ്ദ: ഒ ഐ സി സിയുടെ സജീവ പ്രവര്‍ത്തകനും ജിദ്ദയിലെ സാംസ്കാരിക സാമൂഹിക രംഗത്തെ നിറസാനിധ്യവും സ്നേഹക്കൂട്ടം ജിദ്ധയുടെ ജനറൽ സെക്രട്ടറിയുമായിരുന്ന അനീസ് അഹമ്മദിന്റെ രണ്ടാം ചരമ വാർഷികത്തിൽ സ്നേഹക്കൂട്ടം ജിദ്ധ അനുസ്മരണ ഓണ്‍ലൈന്‍ മീറ്റിംഗ് സംഘടിപ്പിച്ചു. കേവലം 2 വര്‍ഷത്തെ ജിദ്ദയിലെ ജീവിതം കൊണ്ട് ജിദ്ദയിലെ സാംസ്കാരിക സാമൂഹിക രംഗത്ത് സജീവ സാനിധ്യമായി ജിദ്ദക്കാരുടെ മനസ് കീഴടക്കിയ വ്യക്തിയായിരുന്നു അനീസ്‌ അഹമ്മദ് എന്നും , അദ്ദേഹത്തിന്റെ അകാല വിയോഗം ഉണ്ടാക്കിയ വിടവ് നികത്താന്‍ ആവാത്തതാണെന്നും യോഗം അനുസ്മരിച്ചു .

Advertisment

publive-image

പ്രസിഡന്റ് മുജീബ് മുത്തേടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. ഓ ഐ സിസി ജിദ്ധ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് കെ ടി എ മുനീർ അനീസ് അനുസ്മരണം നടത്തി ആരംഭിച്ച വെബ് നാറിൽ അനീസ് അഹമ്മദിന്റെ അടുത്ത സുഹൃത്തും ബഹ്‌റൈൻ ഐ വൈ സി യുടെ സെക്രട്ടറിയുമായ നിസാർ കുന്നംകുളത്തിങ്ങൽ അനുസ്മരണ പ്രഭാഷണം നടത്തി.

publive-image

സ്നേഹക്കൂട്ടം രക്ഷാധികാരി സഹീർ മാഞ്ഞാലി, മുൻ രക്ഷാധികാരി അലി തേക്കുതോട്, മുൻ പ്രസിഡന്റ് മുജീബ് തൃത്താല,ഫസലുള്ള വള്ളുവമ്പാലി , ഹർഷദ് ഏലൂർ ,ഷിനോയ് ദാമോദരൻ കടലുണ്ടി , അബ്‌ദുൽ സലാം പോരുവഴി, ജിംഷാദ് കാളികാവ്, തോമസ് വൈദ്യൻ, ലാഡ്ലി തോമസ്, അനിൽമുഹമ്മദ്, റഹീം അറക്കൽ, അനിയൻ ജോർജ്ജ്, അഷ്റഫ് വടക്കേകാട്,ബഷീറലി പരുത്തിക്കുന്നൻ, മാമ്മദ് പൊന്നാനി, ഷുക്കൂർ വക്കം, നസുമുദ്ധീൻ മണനാക്ക്‌, നൗഷാദ് അടൂർ, നവാസ് ഭീമാപള്ളി, നൗഷീർ കണ്ണൂർ, രാധാകൃഷ്ണൻ കാവുമ്പായി, ഷാനവാസ് സ്നേഹക്കൂട്, ശ്രീജിത് കണ്ണൂർ, സുബ്ഹാൻ വണ്ടൂർ, ഉമ്മർകോയ ചാലിൽ, ഉസ്മാൻ കുണ്ടുകാവിൽ,സിയാദ് പടുതോട്, ഷിയാസ് ഇ. കെ, മൗഷ്മി ശരീഫ്, പ്രവീൺ എടക്കാട്, അഷറഫ് കൂരിയോട്, വിജാസ് ചിതറ, സുനിൽ സയ്യിദ് തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു. സെക്രട്ടറി സിദ്ദിഖ് പുല്ലങ്കോട് സ്വാഗതവും ട്രഷറർ സക്കീർ ചെമ്മണ്ണൂർ നന്ദിയും പറഞ്ഞു.

Advertisment