കുവൈറ്റ് മലയാളി അനീഷ് ആർ കുറുപ്പ് വിവാഹിതനായി. പ്രവാസി ക്രിക്കറ്റ് താരംകൂടിയായ അനീഷിന് വിവാഹാശംസകളുമായി സുഹൃത്തുക്കള്‍

സാജു സ്റ്റീഫന്‍, കുവൈറ്റ്
Sunday, January 20, 2019

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ശ്രദ്ധേയനായ ബൗളര്‍കൂടിയായ അനീഷ് ആർ കുറുപ്പ് വിവാഹിതനായി. ഞായറാഴ്ച ഉച്ചയ്ക്ക് പത്തനംതിട്ട ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം.

കൊല്ലം പൂയപ്പള്ളി വെള്ളംകൊള്ളിൽ വീട്ടിൽ ജി ആർ കുറുപ്പിന്റെയും ഗോമതിഅമ്മയുടെയും മകനാണ് അനീഷ് ആർ കുറുപ്പ് . പത്തനംതിട്ട എഴുമറ്റൂർ കളർമണ്ണിൽ വീട്ടിൽ മോഹനൻ പിള്ളയുടേയും വത്സമ്മയുടെയും മകൾ പൂജ മോഹൻ ആണ് വധു.

കുവൈത്തിലെ മിനിസ്ട്രി ഓഫ് ഹെൽത്ത് സബ ഹോസ്പിറ്റൽ നഴ്സിങ് ഓഫീസർ ആയി പ്രവർത്തിക്കുന്ന അനീഷ് കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക കായിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമാണ് . കുവൈറ്റിലെ ശ്രദ്ധേയ ക്രിക്കറ്റ് ടീമായ ഫർവാനിയ സ്ട്രൈക്കേഴ്സ് ഇലവന്റെ ഓപ്പണിങ് ബോളറാണ് . ഇദ്ദേഹത്തിന്റെ ആൾറൗണ്ട് മികവാണ് മറ്റ് താരങ്ങളിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

പഠനകാലത്ത് മോഡലിംഗ് രംഗത്തും അഭിനയ കലയിലും ശ്രദ്ധേയനായിരുന്നു അദ്ദേഹം . 1999 – 2000 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓയൂർ സബ്ജില്ലാ കലാപ്രതിഭ ആയിരുന്നു. നിലവിൽ കുവൈറ്റ് പൂയപ്പള്ളി ഫെഡറേഷൻ (കുപ്പുഫ്-KUPUF) പ്രസിഡന്റ് ആയി ഇദ്ദേഹം പ്രവർത്തിക്കുന്നു.

നവ വധൂവരന്മാർക്ക് ആശംസകൾ നേർന്നുകൊണ്ട്,

കുവൈറ്റ് പൂയപ്പള്ളി ഫെഡറേഷൻ (കുപ്പുഫ്-KUPUF) സെക്രട്ടറി ജോൺ പാപ്പച്ചനും സുഹൃത്തുക്കളും

×