വരനെ നിങ്ങള്‍ കണ്ടെത്തൂ… വിവാഹം ഞങ്ങള്‍ നടത്താം… ‘ആങ്ങള’മാരുടെ നേതൃത്വത്തില്‍ ആദ്യ വിവാഹം നാളെ; പത്ത് പവനും മറ്റെല്ലാ ചിലവുകളും സദ്യയും ഇവര്‍ വഹിക്കും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, February 10, 2018

കോ​ഴി​ക്കോ​ട്: വ​ര​നെ നി​ങ്ങ​ള്‍ ക​ണ്ടെ​ത്തൂ… വി​വാ​ഹം ഞ​ങ്ങ​ള്‍ ന​ട​ത്തി​ക്കൊ​ള്ളാം…​പ​റ​യു​ന്ന​ത് ‘ആ​ങ്ങ​ള’​മാ​രാ​ണ്.​സാ​ധാ​ര​ണ​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കാ​ന്‍ രൂ​പ​പ്പെ​ട്ട സു​മ​ന​സു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ആ​ങ്ങ​ള​മാ​ര്‍ . വി​വാ​ഹ​ത്തി​ന്‍റെ എ​ല്ലാ വി​ധ ച​ട​ങ്ങു​ക​ളും സ്വ​യം ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന ആ​ങ്ങ​ള​മാ​ര്‍ സം​ഘ​മാ​ണ് ഇ​പ്പോ​ള്‍ നാ​ട്ടി​ലെ താ​ര​മാ​യി​രി​ക്കു​ന്ന​ത്.

ആ​ങ്ങ​ള​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ്യ​വി​വാ​ഹം നാ​ളെ മ​ണ്ണാ​ര്‍​ക്കാ​ട്ട് ന​ട​ക്കു​ക​യാ​ണ്.​ആ​ണ്‍്തു​ണ​യി​ല്ലാ​ത്ത​തും നി​ര്‍​ധ​ന കു​ടും​ബ​ത്തി​ല്‍​പ്പെ​ട്ട​തു​മാ​യ പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ആ​ങ്ങ​ള​മാ​ര്‍ സ​ഹാ​യി​ക്കു​ന്ന​ത്. നി​ര​വ​ധി ആ​ലോ​ച​ന​ക​ള്‍ വ​ന്നി​ട്ടും വി​വാ​ഹ ഭാ​ഗ്യം കൈ​വ​രാ​തെ, വി​വാ​ഹ​ച്ചെ​ല​വു​ക​ളെ​ക്കു​റി​ച്ചോ​ര്‍​ത്ത് ദു​ഖി​ക്കു​ന്ന​വ​രു​ടെ ക​ണ്ണി​രൊ​പ്പു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം.

14 പേ​ര​ട​ങ്ങു​ന്ന ചെ​മ്മ​ണ്ണൂ​ര്‍ ജ്വ​ല്ലേ​ഴ്‌​സി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​ സം​ഘ​മാ​ണ് ഈ ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ത്തി​നു പി​ന്നി​ല്‍ . പ​ത്ത് പ​വ​ന്‍ സ്വ​ര്‍​ണ​വും വി​വാ​ഹ​ത്തി​നു​ള്ള മ​റ്റെ​ല്ലാ ചി​ല​വു​ക​ളും സ​ദ്യ​യും ഇ​വ​ര്‍ വ​ഹി​ക്കും. സ​ദ്യ വി​ള​മ്പ​ല്‍ വ​രെ ആ​ങ്ങ​ള​മാ​രാ​ണ് നി​ര്‍​വ​ഹി​ക്കു​ക.

വി​വാ​ഹ​ച്ച​ട​ങ്ങി​ന് കൊ​ഴു​പ്പു കൂ​ട്ടാ​ന്‍ ത​ലേ​ദി​വ​സം വ​ധു​വി​ന്‍റെ വീ​ട്ടി​ല്‍ ഗാ​ന​മേ​ള​യും സം​ഘ​ടി​പ്പി​ക്കും.​വ​ര​നെ ക​ണ്ടെ​ത്തേ​ണ്ട​ത് പെ​ണ്‍​വീ​ട്ടു​കാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.​ ബോ​ബി ചെ​മ്മ​ണൂ​ര്‍ ഇ​ന്‍റ​ര്‍്‌​നാ​ഷ​ണ​ല്‍ ജ്വ​ല്ലേ​ഴ്സി​ലെ ജീ​വ​ന​ക്കാ​രാ​യ അ​നി​ല്‍ , ഷാ​ജി, ബി​ജു ജോ​ർജ് , സെ​ബാ​സ്റ്റി​യ​ന്‍, ഗോ​കു​ല്‍​ദാ​സ്, ജോ​ജി, ജി​ജോ, നി​ഷാ​ദ്, ജി​യോ ഡാ​ര്വി​ഴ​ന്‍ , മ​ഹേ​ഷ്, പ്ര​ജീ​ഷ്, സു​ധീ​ഷ്, ബ​ഷീ​ര്‍ , അ​രു​ണ്‍ എ​ന്നി​വ​രാ​ണ് ഈ ​പു​തി​യ ഉ​ദ്യ​മ​ത്തി​നു പി​ന്നി​ല്‍ .

മ​ണ്ണാ​ര്‍​ക്കാ​ട് മു​ക്കാ​ലി​യി​ലെ കാ​ട്ടു​ശ്ശേ​രി ന​രി​യ​ന്‍ പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ അ​ള​കേ​ശ​ന്‍റെ​യും ശാ​ര​ദ​യു​ടെ മ​ക​ള്‍ പ്രി​യ​യു​ടെ​യും മ​ണ്ണാ​ര്‍​ക്കാ​ട് ക​പ്രാ​ട്ടി​ല്‍ ഹൗ​സി​ല്‍​പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ​യും ശാ​ര​ദ​യു​ടെ​യും മ​ക​ന്‍ കൃ​ഷ്ണ​കു​മാ​റി​ന്‍റെ​യും വി​വാ​ഹ​മാ​ണ് നാ​ളെ ആ​ങ്ങ​ള​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ക​ക്കു​പ്പ​ടി മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ വേ​ദി​യി​ല്‍ രാ​വി​ലെ 9.30നും 10 ​നും ഇ​ട​യ്ക്കു​ള്ള മു​ഹൂ​ര്‍​ത്ത​ത്തി​ലാ​ണ് ക​ല്യാ​ണം. ആ​ദ്യ ക​ല്യാ​ണം കെ​ങ്കേ​മ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ‘ആ​ങ്ങ​ള​മാ​ര്‍.

×