Advertisment

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഏഞ്ചല്‍ ടാക്‌സ് ഉള്‍പ്പെടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍ തടസ്സമായി നില്‍ക്കുന്ന എല്ലാ നിയമങ്ങളും ലഘൂകരിക്കും ;   രാജ്യമൊട്ടാകെ ഒരൊറ്റ നികുതി എന്നതാണ് കോണ്‍ഗ്രസിന്റെ ജി.എസ്.ടി നയമെന്ന് രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബംഗളൂരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഏഞ്ചല്‍ നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി പൂര്‍ണമായും നീക്കുമെന്ന് രാഹുല്‍ ഗാന്ധി . ബംഗളൂരുവിലെ മാന്യതാ ടെക്ക് പാര്‍ക്കില്‍ 600 ഓളം യുവസംരംഭകരുമായി ഒന്നരമണിക്കൂറോളം നീണ്ട തുറന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

Advertisment

publive-image

സ്റ്റാര്‍ട്ടപ്പുകളോട് ഗവണ്‍മെന്റ് കാണിക്കുന്ന വഞ്ചനയാണ് ഏഞ്ചല്‍ ടാക്‌സ്. ഏഞ്ചല്‍ ടാക്‌സ് ഉള്‍പ്പെടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍ തടസ്സമായി നില്‍ക്കുന്ന എല്ലാ നിയമങ്ങളും ലഘൂകരിക്കും. രാജ്യമൊട്ടാകെ ഒരൊറ്റ നികുതി എന്നതാണ് കോണ്‍ഗ്രസിന്റെ ജി.എസ്.ടി നയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇ കൊമേഴ്‌സ് നയങ്ങള്‍ ലളിതമാക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉറപ്പുനല്‍കി.

ഏഞ്ചല്‍ ടാക്‌സിന്റെ പേരില്‍ നോട്ടീസ് ലഭിച്ച പല സ്റ്റാര്‍ട്ടപ്പുകളും ഇപ്പോഴും നിയമക്കുരുക്കില്‍ തുടരുകയാണ്. നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഇവരെ മോചിപ്പിക്കുമെന്നാണ് രാഹുലിന്റെ വാഗ്ദാനം.

രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനായി സൂക്ഷ്മ ചെറുകിട വ്യവസായങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. നിലവിലെ ജി.എസ്.ടി ഘടന അസംഘടിത തൊഴില്‍ മേഖലയെ തകര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisment