Advertisment

എയ്ഞ്ചല്‍സ് ചാരിറ്റി ബാസലിന്‍റെ പുതിയ സംരംഭം എയ്ഞ്ചല്‍ ഭവന്‍ താമസിയാതെ പൂര്‍ത്തിയാകും

author-image
ഷിജി ചീരംവേലില്‍
Updated On
New Update
 publive-image
സൂറിച്ച് .  വനിതാ ജീവകാരുണ്യ പ്രസ്ഥാനമായ എയ്ഞ്ചല്‍സ്  ബാസെല്‍ ചാരിറ്റി   സംരംഭത്തിലൂടെ  , എയ്ഞ്ചല്‍ഭവന്‍  പദ്ധതിക്ക്  തുടക്കം കുറിച്ചു.  ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സ്വിസർലണ്ടിലെ വനിതാ കൂട്ടായ്മയായ   എയ്ഞ്ചല്‍സ്  ബാസെല്‍l നവംബർ 18-ന്  ബസേലിൽ നടത്തിയ ചാരിറ്റി ലഞ്ച് ഇവൻറ് ,

ചടങ്ങിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ ഫാ. മാർട്ടിൻ പയ്യപ്പിള്ളി ഉദ്ഘാടനം  ചെയ്തു.
publive-image
സംഘടനാ പ്രസിഡണ്ട് ബോബി ചിറ്റാറ്റിൽ സ്വാഗതം അർപ്പിച്ച യോഗത്തിൽ കേരളം കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡണ്ട് ലാലു ചിറക്കൽ ആശംസാപ്രസംഗം നടത്തി. എയ്ഞ്ചല്‍സ്  ബാസെല്‍  നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നടത്തിയ ഹ്രസ്വ ചിത്ര പ്രദർശനവും, സൂര്യ തളിയത്തിന്റെ ഡാൻസ് സ്കൂൾ കുട്ടികൾ നടത്തിയ കലാപ്രകടനങ്ങള്‍ക്ക് ശേഷം   സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു .


കിടപ്പാടം ഇല്ലാതെ സാമ്പത്തികമായി ഏറെ കഷ്ടത അനുഭവിക്കുന്ന കേരളത്തിലെ ഒരു കുടുംബത്തിന്  എയ്ഞ്ചല്‍ഭവന്‍   എന്ന നാമധേയത്തിൽ ഒരു പുതിയ വീട് നിർമ്മിച്ചു നൽകുവാന്നാണ്  ഈ  സംരംഭത്തിലൂടെ  ലക്ഷ്യം വെക്കുന്നത്‌. വെല്ലുവിളികൾ ഏറെ നിറഞ്ഞതാണെങ്കിലും എഞ്ചൽസ് ഭാരവാഹികളുടെ നിസ്വാർത്ഥ സഹകരണവും പ്രോത്സാഹനവും കൊണ്ട് ലക്ഷ്യം പൂർത്തീകരിക്കുവാൻ സാധിക്കും എന്ന വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍ .തങ്ങളുടെ  ജീവകാരുണ്യ പ്രവർത്തനങ്ങളോട് സഹകരിക്കുന്ന എല്ലാ സുമനസുകൾക്കും, അഭ്യുദയകാംക്ഷികൾക്കും സെക്രട്ടറി സിമ്മി ചിറക്കൽ നന്ദി അറിയിച്ചു .
Advertisment