Advertisment

റിലയന്‍സ് കമ്മ്യൂണിക്കേഷന് ഉണ്ടായത് 30, 412 കോടിയുടെ ഭീമമായ നഷ്ടം: അനില്‍ അംബാനി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനം രാജിവച്ചു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: : റിലയന്‍സ് കമ്മ്യൂണിക്കേഷന് ഉണ്ടായ ഭീമമായ നഷ്ടത്തിന്‍െറ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ അനില്‍ അംബാനി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനം രാജിവച്ചു.

Advertisment

publive-image

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിലെ മറ്റ് നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം രാജിവെച്ചിട്ടുണ്ട്. ചായ വിരാനി, റൈന കരാനി, മഞ്ജരി കാക്കര്‍, സുരേഷ് രംഗച്ചാര്‍ എന്നീ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍െറ തലപ്പത്തിരുന്ന പ്രമുഖരാണ് രാജിവെച്ചത്.

2019-20 രണ്ടാം പാദത്തില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഏകീകൃത നഷ്ടം 30,142 കോടി രൂപയാണ്. വെള്ളിയാഴ്ചയാണ് ഈ കണക്ക് പുറത്ത് വിട്ടത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിനും അയച്ച കത്തിലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ സമീപകാല സംഭവവികാസങ്ങള്‍ വെളിപ്പെടുത്തിയത്.

Advertisment