Advertisment

അനില്‍ ദേശ്മുഖിനെതിരായ ആരോപണം: സി.ബി.ഐ വേണമെന്ന ഹർജി ഇന്ന് പരിഗണിക്കും

New Update

മുംബൈ : മഹാരാഷ്ട്രയിലെ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരായ അഴിമതിയാരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ പൊലീസ് മുന്‍ കമ്മീഷണര്‍ പരംഭീര്‍ സിങ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Advertisment

publive-image

ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് ആണ് വാദം കേള്‍ക്കുന്നത്. മുംബൈ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് പരംഭീര്‍ സിങിനെ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ നീക്കിയിരുന്നു.

പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തില്‍ ഗുരുതരമായ അഴിമതിയാരോപണങ്ങളാണ് അനില്‍ ദേശ്മുഖിനെതിരെ പരംഭീര്‍ സിങ് ഉന്നയിച്ചത്.

ഒരു മാസത്തിനകം നൂറ് കോടി രൂപ പിരിച്ച് നല്‍കാന്‍ വിവിധ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്നാണ് പരംഭീര്‍ സിങ്ങിന്‍റെ ആരോപണം. കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കിയതും ഹര്‍ജിയില്‍ പരംഭീര്‍ സിങ് ചോദ്യം ചെയ്യുന്നുണ്ട്.

anil deshmukh
Advertisment