Advertisment

അനില്‍ ദേശ്മുഖിനെ സിബിഐ ചോദ്യം ചെയ്തത് 11 മണിക്കൂര്‍; രാവിലെ 10 ന് മുംബൈ സിബിഐ ഓഫീസില്‍ ഹാജരായ ദേശ്മുഖ് പുറത്തിറങ്ങുന്നത് രാത്രി 9 ന്; ബാര്‍ ഉടമകളേയും ചോദ്യം ചെയ്തു

New Update

മുംബൈ :അഴിമതി ആരോപണത്തില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ സിബിഐ ചോദ്യം ചെയ്തത് 11 മണിക്കൂര്‍. ഇന്നലെ രാവിലെ 10 ന് മുംബൈ സിബിഐ ഓഫീസില്‍ ഹാജരായ ദേശ്മുഖ് പുറത്തിറങ്ങുന്നത് രാത്രി 9 ഓടെയാണ്.

Advertisment

publive-image

മുംബൈ പൊലീസ് കമ്മീഷണര്‍ ആയിരുന്ന പരംബീര്‍ സിംഗിന്റെ അഴിമതി ആരോപണത്തിലാണ് ദേശ്മുഖിനെ സിബിഐ ചോദ്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ പിഎ മാരേയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമേ ചില ബാര്‍ഉടമകളേയും സിബിഐ ചോദ്യം ചെയ്തു.

പൊലീസുകാരോട് പണപ്പിരിവ് നടത്താന്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു പരംബീര്‍ സിംഗിന്റെ ആരോപണം. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

പിന്നാലെ അദ്ദേഹം ആഭ്യന്ത്ര മന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കുകയും ചെയ്തു. പരാതിയില്‍ 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടത്.

anil deshmukh
Advertisment