Advertisment

അഗ്‌നിബാധയിൽ നിന്ന് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദേഹത്തേയ്ക്ക് തീപടര്‍ന്നു പിടിച്ചു ; യുഎഇയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം ; ഭര്‍ത്താവിന്റെ മരണ വിവരം അറിയാതെ ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

ഉമ്മുല്‍ഖുവൈന്‍ : താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി അനില്‍ നൈനാനാണ് മരിച്ചത് .  യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.  ഭാര്യ നീനു അബുദാബി മഫ്റഖ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയില്‍ കഴിയുന്ന നീനു ഭര്‍ത്താവിന്റെ മരണ വിവരം അറിഞ്ഞിട്ടില്ല .

Advertisment

publive-image

താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ അനിലിന് 90 ശതമാനം പൊള്ളലേറ്റിരുന്നു. ഭാര്യ നീനുവിന് 10 ശതമാനം പൊള്ളലേറ്റിരുന്നു .ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

കുടുംബം താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ തിങ്കളാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമായതെന്നാണ് സൂചന. ഇരുവരെയും ഉമ്മുല്‍ഖുവൈന്‍ ശൈഖ് ഖലീഫ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ചൊവ്വാഴ്ച അബുദാബി മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

നീനുവിന്റെ ശരീരത്തില്‍ ആദ്യം തീപടരുകയും ഈ സമയം മുറിയിലായിരുന്ന അനില്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ശരീരത്തിലേക്കും തീ പടര്‍ന്നു പിടിക്കുകയുമായിരുന്നു .മുറിയിലുണ്ടായിരുന്ന പെര്‍ഫ്യൂം ബോട്ടില്‍ പൊട്ടിത്തെറിച്ചതും തീപടരാന്‍ കാരണമായി.

സംഭവം അന്വേഷിക്കുന്ന ഉമ്മുൽഖുവൈൻ പൊലീസ് ഫ്‌ളാറ്റ് സീൽ ചെയ്തിരിക്കയാണ്. ഇന്ന് രാവിലെ പൊലീസിന്റെ സാന്നിധ്യത്തിൽ വീട്ടിൽ നിന്ന് പാസ്‌പോർട്ട് കണ്ടെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Advertisment