Advertisment

'ഞാനും മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങനെ...'; സംവിധായകന്‍ സച്ചിയുടെ ജന്മദിനത്തില്‍ അനില്‍ നെടുമങ്ങാടിന്റെ വിയോഗം; താരം അവസാനമായി ഫേസ്ബുക്കില്‍ കുറിച്ചത്‌; അറംപറ്റിയോ ആ വാക്കുകള്‍ ?

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഇടുക്കി: നടന്‍ അനില്‍ നെടുമങ്ങാടിന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് മലയാള ചലച്ചിത്ര ലോകം. അയ്യപ്പനും കോശിയുമടക്കം നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു താരം.

അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് ചലച്ചിത്രത്തിന്റെ സംവിധായകന്‍ സച്ചിയുടെ ജന്മദിനത്തിലാണ് അനിലിന്റെ വിയോഗമെന്നത് യാദൃശ്ചികം. സച്ചി വിട പറഞ്ഞിട്ട് ഏതാനും നാളുകളായിട്ടില്ല. സച്ചിയെക്കുറിച്ച് അനില്‍ നെടുമങ്ങാട് എന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

'ഞാനും മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങനെ...' എന്ന് അനില്‍ എഴുതിയിട്ടുണ്ട്. താരത്തിന്റെ ആ വാക്കുകള്‍ അറംപറ്റിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ .... ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .

ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം....സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .

തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അനില്‍ മരിച്ചത്. ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ്. പൊറിഞ്ചു മറിയം ജോസ്, അയ്യപ്പനും കോശിയും, പാവാട, കമ്മട്ടിപ്പാടം, എന്നാ സിനിമകളിൽ ശ്രദ്ധേയമായി വേഷം ചെയ്തിട്ടുണ്ട്.

 

Advertisment