ഇനി ഇടതുപക്ഷത്തിനു വേണ്ടി പാട്ടെഴുതില്ല : തരൂരിനു വേണ്ടിയും പ്രേമചന്ദ്രനു വേണ്ടിയും എഴുതും : ആലപ്പുഴയില്‍ കെസി മത്സരിച്ചിരുന്നുവെങ്കില്‍ ഉറപ്പായും പാട്ടെഴുതുമായിരുന്നു , ഞാന്‍ പാട്ടെഴുതിയവരില്‍ തോറ്റത് ഡീന്‍ മാത്രം : അനില്‍ പനച്ചൂരാന്‍ പറയുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, March 15, 2019

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇനി ഇടതുപക്ഷത്തിനു വേണ്ടി പാട്ടെഴുതില്ലെന്ന് ഗാനരചയിതാവ് അനില്‍ പനച്ചൂരാന്‍. തരൂരിനു വേണ്ടിയും പ്രേമചന്ദ്രനു വേണ്ടിയും പാട്ട് എഴുതും .ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിച്ചിരുന്നുവെങ്കില്‍ ഉറപ്പായും പാട്ടെഴുതുമായിരുന്നു . അനില്‍ പനച്ചൂരാന്‍ പറഞ്ഞു.

വ്യക്തിപരമായ ചില കാഴ്ചപ്പാട്കളുടെ ഭാ​ഗമാണ് തീരുമാനം. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനായി പാട്ടെഴുതണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കൊല്ലത്തെ സ്ഥാനാർഥി എൻകെ പ്രേമചന്ദ്രന് വേണ്ടി എഴുതും.

കൊടിക്കുന്നിൽ സുരേഷുമായി അടുത്ത ബന്ധമുണ്ട്. ആലപ്പുഴയിൽ കെസി വേണു​ഗോപാൽ മത്സരിച്ചിരുന്നെങ്കിൽ നിശ്ചയമായും പാട്ടെഴുതുമെന്നും പനച്ചൂരാൻ വ്യക്തമാക്കി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ പാട്ടെഴുതിയ സ്ഥാനാർഥികളിൽ ഡീൻ‌ കുര്യാക്കോസ് മാത്രമാണ് പരാജയപ്പെട്ടതെന്ന് അനിൽ പനച്ചൂരാൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ കുട്ടനാട് മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാർഥി സുഭാഷ് വാസുവിനായും പാട്ടെഴുതിയിട്ടുണ്ട് പനച്ചൂരാൻ കൂട്ടിച്ചേർത്തു.

×