Advertisment

ഈ മൃഗത്തിന് ജീവിക്കാൻ ഓക്‌സിജൻ വേണ്ട; പുതിയ കണ്ടുപിടുത്തം നടത്തി ശാസ്ത്രലോകം

New Update

ക്‌സിജൻ ശ്വസിച്ചാണ് എല്ലാ ജീവികളും ജീവിക്കുന്നത്. എന്നാൽ ഓക്‌സിജൻ വേണ്ടാത്ത ഒരു മൃഗത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഹെന്നെഗുവ സാൽമിനികോള എന്ന പാരസൈറ്റാണ് ഈ ജീവി.

Advertisment

publive-image

‘അതിന് ശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു’ ഇസ്രായേലിലെ അവിവ് സർവകലാശാലയിലെ ദൊറോത്തി ഹ്യൂകോൺ പറയുന്നു. സാൽമണിൽ ജീവിക്കുന്ന ഈ പാരസൈറ്റ് ഓക്‌സിജനില്ലാതെ എങ്ങനെ ജീവിക്കുന്നു എന്നത് ചുരുളഴിയാത്ത രഹസ്യമായി തുടരുകയാണ്.

ഒരു കാലയളവ് വരെ ഓക്‌സിജൻ ഇല്ലാതെ ചില ജീവികൾക്ക് ജീവിക്കാൻ സാധിക്കും. എന്നാൽ ജീവിതകാലം മുഴുവൻ ഓക്‌സിജനില്ലാതെ ജവിക്കാൻ സാധിക്കുന്ന മറ്റൊരു ജീവിയുമില്ലെന്ന് ലണ്ടൻ സർവകലാശാലയിലെ നിക്ക് ലെയ്ൻ പറയുന്നു.

animal oxygen
Advertisment