Advertisment

വീട്ടുകാര്‍ക്ക് തലവേദനയായി മാറിയ തെരുവ് നായയെ അവിടെ നിന്ന് മാറ്റാന്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്; ഏറ്റെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരം

New Update

Advertisment

കൊച്ചിയില്‍ വൃദ്ധദമ്പതികള്‍ക്ക് തലവേദനയായി മാറിയ തെരുവ് നായയെ അവിടെ നിന്ന് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ. ഇന്ന് തന്നെ നായ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥ സാലി വര്‍മ പറഞ്ഞു. വീട്ടുകാരുമായി ഇണങ്ങിയ നായയാതിനാല്‍ ഇതിനെ ആരെങ്കിലും ഏറ്റെടുക്കമോയെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ അന്വേഷണം. അങ്ങനെ താത്പര്യമുള്ളവര്‍ക്ക് നായയെ ഏറ്റെടുക്കുന്നതിന് അവസരമുണ്ട്.

കൊച്ചി എസ്ആര്‍എം റോഡില്‍ മോസ്‌ക് ലെയ്‌നില്‍ താമസിക്കുന്ന നാരായണീയത്തിലെ സരള ഗോപാലന്റെ വീട്ടിലാണ് തെരുവ് നായ ശല്യക്കാരനായി മാറിയിരിക്കുന്നത്. സരള ഗോപാലന്റെ കൊച്ചു മകന്‍ നായയക്ക് ഒരു ബിസ്‌കറ്റ് കൊടുത്തതോടെയാണ് ശല്യം തുടങ്ങിയത്. ബിസ്‌കറ്റ് കൊടുത്തതോടെയാണ് നായ വീട്ടുകാര്‍ക്ക് സുരക്ഷയൊരുക്കി കൂടെകൂടി.

അഭിഭാഷകനായ അഡ്വ രാജഗോപാലനും ഭാര്യ സരള രാജഗോപാലനും നായയുടെ സേവനം പ്രശ്‌നങ്ങള്‍ക്ക് കാരണമായി. വീട്ടിലേക്ക് ആരെയും കയറാന്‍ സമ്മതിക്കാതെ നായ കാവല്‍ തുടങ്ങി. വീട്ടുകാര്‍ പുറത്തു പോകുമ്പോള്‍ നായയും കൂടെ പോകും. പോസറ്റ്മാന്‍, മാലിന്യം ശേഖരിക്കാന്‍ വരുന്നവര്‍, വീട്ടില്‍ മീന്‍ വില്‍ക്കാന്‍ എത്തിയവര്‍ എന്നിവര്‍ക്കും നായയുടെ അമിതമായ സേവനം തലവേദനയായി.

70 വയസിന് മുകളില്‍ പ്രായമായ വൃദ്ധദമ്പതികള്‍ക്ക് തെരുവ് നായ തലവേദന സൃഷ്ടിക്കുന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ മൃഗസ്‌നേഹികള്‍ തയാറായത്.

Advertisment