Advertisment

ചൈനയിലെ ചന്തയില്‍ മുതല മുതല്‍ കൊവാലയുടെയും കങ്കാരുവിന്റെയും വരെ ഇറച്ചികള്‍ ; ഇവിടെ നിന്ന് വാങ്ങിയ പാമ്പിറച്ചിയില്‍ നിന്നാകാം കൊറോണ പടര്‍ന്നതെന്ന് പഠനങ്ങള്‍ ; പരിശോധനയില്‍ കണ്ടെത്തിയത് ചത്തതും അല്ലാത്തതുമായ 40000 ത്തില്‍ അധികം മൃഗങ്ങളെ ; കൊറോണ പടര്‍ന്നിട്ടും മാംസപ്രിയം ഒഴിവാക്കാതെ ചൈനാക്കാര്‍

New Update

ബെയ്ജിങ് : ചൈനയിൽ കൊറോണ വൈറസ് ബാധ പടർന്നു പിടിച്ച സാഹചര്യത്തിൽ ജനുവരിയിലാണ് മത്സ്യമാംസങ്ങൾ വിൽക്കുന്ന ചന്തകൾക്ക് വിലക്കേർപ്പെടുത്തിയത്. വവ്വാലുകളിൽ നിന്ന് ഈനാംപേച്ചികൾ വഴിയാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. പന്നി, ഉടുമ്പ് എന്നിവയിൽ നിന്നും പടർന്നതാകാമെന്ന റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ ഇതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Advertisment

publive-image

അനധികൃത വന്യജീവി വ്യാപാരത്തിന്റെ ഏറ്റവും വലിയ വിപണന കേന്ദ്രവും ചൈനയാണെന്നാണ് പരിസ്ഥിതി സംഘങ്ങൾ സാക്ഷ്യപ്പെടുത്തുന്നതും. അനധികൃതമായാണ് വുഹാനിലെ ഹ്വാനന്‍ മാംസമാർക്കറ്റിൽ വന്യജീവികളുടെ ഇറച്ചി വിൽക്കുന്നത്. മുതല മുതൽ കൊവാലയുയുടെയും കങ്കാരുവിന്റെയും വരെ ഇറച്ചി ലഭിക്കുന്ന ചന്ത എന്നാണ് ഇതറിയപ്പെടുന്നത്.

ഓരോ കടയിലും ലഭിക്കുന്ന മൃഗങ്ങളുടെ ചിത്രം സഹിതമാണ് മാർക്കറ്റിലെ പരസ്യം. മാംസം കൈകാര്യം ചെയ്യുന്നതാകട്ടെ വൃത്തിഹീനമായ സാഹചര്യത്തിലും. ഇവിടെനിന്നു വാങ്ങിയ പാമ്പിറച്ചിയിൽ നിന്നായിരിക്കാം പുതിയ കൊറോണ വൈറസ് പടർന്നതെന്നതെന്നും പഠനങ്ങളുണ്ടായിരുന്നു.

ചത്തതും അല്ലാത്തതുമായ 40,000ത്തിൽ അധികം മൃഗങ്ങളെയാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ അണ്ണാൻ, പന്നി, കീരി എന്നിവയും ഉൾപ്പെടും. വന്യമൃഗങ്ങളെ ഭക്ഷിക്കുന്നതിനും മൃഗങ്ങളുടെ തോലും മറ്റും മരുന്നുകൾക്കും മറ്റുമായി ഉപയോഗിക്കുന്നതിനുള്ള ചൈനീസ് ജനതയുടെ അഭിരുചിയെ, വർഷങ്ങളായി പിൻതുടർന്നു വന്ന ഭക്ഷണസംസ്കാരത്തെ ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കാനാവില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്, അതിനി കൊറോണയുമായി എത്രയൊക്കെ ബന്ധമുണ്ടെന്ന് പറഞ്ഞാലും.

ആളുകൾ വന്യജീവികളെ വാങ്ങാൻ ഇഷ്ടപ്പെടുന്നു. അതിനെ ഭക്ഷിക്കാനും മറ്റുള്ളവർക്ക് സമ്മാനമായി നൽകാനും ഉപയോഗിക്കുന്നു. കാരണം അവ സമ്മാനമായി നൽകുന്നത് ആഢ്യത്വത്തിന്റെ ഭാഗമായി കണക്കാക്കുന്നു’– മുതലയുടെയും മാനുകളുടെയും ഇറച്ചി വൻ തോതിൽ ഫ്രീസറിൽ സൂക്ഷിച്ച് വിൽക്കുന്ന ഗോങ് എന്ന വ്യാപാരി പറയുന്നു.

മൃഗങ്ങളെ വിൽക്കുന്നതിലുള്ള താൽക്കാലിക വിലക്ക് മാറിക്കിട്ടാൻ കാത്തിരിക്കുന്നവരുമുണ്ട്. വന്യജീവികൾ ചൈനീസ് സംസ്കാരത്തെയും അവരുടെ നിത്യജീവിതത്തെയും എത്രത്തോളം സ്വാധീനിച്ചെന്ന് ഇത് വ്യക്തമാക്കുന്നു.

വുഹാനിലെ കടൽഭക്ഷ്യ ഇനങ്ങൾ വിൽക്കുന്ന മാർക്കറ്റുകളുമായി ബന്ധപ്പെട്ടവർക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ഇവിടെ വവ്വാൽ, പാമ്പ്, വെരുക് തുടങ്ങി നിരവധി വന്യജീവികളുടെ വിൽപന നടന്നിരുന്നു. തുടർന്നാണ് ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ഇത്തരത്തിൽ ചൈനയുടെ വിവിധ ഭാഗങ്ങളിലുള്ള അങ്ങാടികളെല്ലാം താൽക്കാലികമായി അടച്ചുപൂട്ടാൻ ജനുവരിയിൽ സർക്കാർ ഉത്തരവിടുന്നത്.

എന്നാൽ ചൈനയിൽ ആഴത്തിൽ വേരുറച്ച ഭക്ഷണ സംസ്കാരത്തെ അത്ര പെട്ടെന്ന് തുടച്ചുമാറ്റാനാവില്ലെന്നാണ് ഇപ്പോൾ നടന്ന പൊലീസ് പരിശോധനാ ഫലം വ്യക്തമാക്കുന്നത്. ‘ഭൂരിപക്ഷം ആളുകളുടെയും കണ്ണിൽ മൃഗങ്ങൾ മനുഷ്യനു വേണ്ടി മാത്രം ജീവിക്കുന്നവയാണ്, അല്ലാതെ അവ മനുഷ്യനൊപ്പം ഭൂമി പങ്കിടുന്നവയല്ല’, ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ജന്തുശാസ്ത്ര ഗവേഷകനായിരുന്ന വാങ് സോങ്ങിന്റെ വാക്കുകൾ ഇത് സാക്ഷ്യപ്പെടുത്തുന്നു.

Advertisment