Advertisment

അവാർഡ് വേദിയിൽ മലപ്രംകാരനായ ഞാൻ പറഞ്ഞു, 'ഇസ്കൂൾ'; അന്ന് കളിയാക്കിയവർക്കറിയാമോ, ഇന്ന് രാജ്യം മുഴുവൻ e-school ആണെന്ന്!; അനീഷ് ജി മേനോന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു

author-image
ഫിലിം ഡസ്ക്
New Update

മലപ്പുറംകാരനായ നടൻ അനീഷ് ജി മേനോന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. മുമ്പൊരിക്കൽ ഒരു അവാർഡ് ദാന ചടങ്ങിൽ വെച്ച് മലപ്പുറം സ്റ്റൈലിൽ സ്കൂളിനു പകരം ഇസ്കൂൾ എന്ന് പറഞ്ഞു പോയതും മറ്റുള്ളവരെല്ലാം കളിയാക്കിച്ചിരിച്ചതും ഓർമിച്ചാണ് അനീഷിന്റെ ഫേസ് ബുക്ക് കുറിപ്പ്. ഇപ്പോൾ ഇ- സ്കൂൾ വന്നതോടെ രാജ്യമൊട്ടാകെ തന്നെ അന്ന് താൻ ഉച്ചരിച്ചത് ഫലത്തിൽ പറയുന്നുവെന്നും താരം പറഞ്ഞ് വെക്കുന്നു. താരം കുറിപ്പിലൂടെ സൂചിപ്പിക്കുന്നു.

Advertisment

publive-image

അന്ന് അവാർഡ് ദാന ചടങ്ങിൽ വളാഞ്ചേരി ഇസ്കൂളിലാണ് ജോലി ചെയ്യുന്നതെന്ന് പറ‍ഞ്ഞപ്പോൾ എല്ലാവരും കളിയാക്കി ചിരിച്ചു. അത് ചാനലിൽ കണ്ടപ്പോൾ സുഹൃത്തുക്കൾ അടക്കം നാണം കെടുത്തിയല്ലോ എന്ന് പറഞ്ഞു.

അവരോട് മഴയുടെ പര്യായമാണ് മയ എന്ന് പറഞ്ഞിട്ടൊന്നും അവർക്ക് അതിലെ രാഷ്ട്രീയമൊന്നും പിടികിട്ടിയുമില്ല. കാലങ്ങൾക്കിപ്പുറം എല്ലാവർക്കും സം​ഗതി പിടികിട്ടിയപ്പോൾ ഇന്ത്യയൊട്ടാകെ E-SCHOOL എന്നാണ് പറയുന്നത്. എജ്ജാതി വിധിയുടെ വിധിയുടെ വിളയാട്ടം എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.

https://www.facebook.com/anishgmenon/posts/10217551469125147

facebook post anish g menon e school
Advertisment