Advertisment

നടി അഞ്ജലി അമീറിന്റെ ആരോപണം കിഴക്കോത്ത് സ്വദേശിക്കെതിരെ ; അനസുമൊത്ത് ഇത്രയും കാലം ലിവിങ് ടുഗദറില്‍ കഴിഞ്ഞത് ഒട്ടും താല്‍പര്യമില്ലാതെ ; പലവിധത്തില്‍ തന്നെ വഞ്ചിച്ച അനസില്‍ നിന്നും നാലു ലക്ഷം രൂപ കിട്ടാനുണ്ടെന്ന് നടി

author-image
ഫിലിം ഡസ്ക്
Updated On
New Update

ലിവിങ് ടുഗദറിൽ കൂടയുണ്ടായിരുന്ന ആൾ ഭീഷണിപ്പെടുത്തുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന്‌ യുവാവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി നടി അഞ്ജലി അമീര്‍. ഒരുമിച്ചു ജീവിച്ചില്ലെങ്കിൽ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്ന് അഞ്ജലി പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് നടി വിവരം പുറത്തുവിട്ടത്.

Advertisment

publive-image

കോഴിക്കോട്കൊടുവള്ളി കിഴക്കോത്ത് സ്വദേശി വി.സി അനസിനെതിരെയാണ് അഞ്ജലി അമീറിന്റെ ആരോപണം. ഒട്ടും താത്പര്യമില്ലാതെയാണ് അനസുമൊത്ത് ഇത്രയും കാലം കഴിഞ്ഞതെന്ന് അഞ്ജലി പറയുന്നു. തന്നെ പല വിധത്തില്‍ അയാള്‍ വ‍ഞ്ചിച്ചെന്നും നാലു ലക്ഷം രൂപ തരാനുണ്ടെന്നും അഞ്ജലി ആരോപിച്ചു.

https://www.facebook.com/anjali.ameer.39/videos/472568430040215/

Advertisment