Advertisment

ഇഷ്ടം ഗ്ലാമര്‍ വേഷങ്ങളോട്. നടന്‍ ജയുമായുള്ള വിവാഹ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നും അഞ്ജലി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അ​ന്യ​ഭാ​ഷാ നാ​യി​ക​യെ​ങ്കി​ലും ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്തു 'പ​യ്യ​ൻ​സി'​ലൂ​ടെ ജ​യ​സൂ​ര്യ​യു​ടെ നാ​യി​ക​യാ​യെ​ത്തി മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം നേ​ടി​യ​ ​നാ​യി​കയാണ് അഞ്ജലി.

പി​ന്നീ​ടു അന്യഭാഷകളില്‍ സജീവമായിരുന്ന നടി വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​പ്പോ​ൾ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന റോ​സാ​പ്പൂ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്കെ​ത്തി​യി​രി​ക്കു​ന്നു.

ഗ്ലാ​മ​റ​സാ​യി അഭിനയിക്കാനാണ് താല്‍പര്യം എന്നാണ് നടിയുടെ പുതിയ വെളിപ്പെടുത്തല്‍. 'ഗ്ലാ​മ​റ​സാ​യി തു​ട​ങ്ങു​ന്ന​ത് ക​ല​ക​ല​പ്പ് എ​ന്ന സി​നി​മ ചെ​യ്യു​ന്ന സ​മ​യം മു​ത​ലാ​ണ്.

publive-image

അ​ത് ആ ​ക​ഥാ​പാ​ത്ര​ത്തി​നു വേ​ണ്ടി​യി​രു​ന്ന​താ​ണ്. സേ​ട്ടൈ ചെ​യ്യു​മ്പോ​ൾ അ​തി​ൽ ഞാ​ൻ ഒ​രു റി​പ്പോ​ർ​ട്ട​റാ​ണ്. അ​പ്പോ​ൾ ഗ്രാ​മീ​ണ വേ​ഷ​ത്തി​ൽ എ​ത്താ​ൻ പ​റ്റി​ല്ല. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ലു​ക്ക് വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്.

സാ​ധാ​ര​ണ​യി​ൽ നി​ന്നും കു​റ​ച്ചു​കൂ​ടി മോ​ഡേ​ണാ​യി​ട്ടാ​യി​രി​ക്കും അ​വ​ളു​ടെ സ്വ​പ്ന​ത്തി​ൽ വ​രു​ന്ന​ത്. ക​ഥാ​പാ​ത്രം ഡി​മാ​ൻ​ഡു ചെ​യ്യു​മ്പോ​ൾ അ​തു ന​മ്മ​ൾ ചെ​യ്യു​ന്നു. ക​ല​ക​ല​പ്പ് മു​ത​ൽ അ​ത്യാ​വ​ശ്യം ഗ്ലാ​മ​റാ​യി ചെ​യ്യു​ന്നു​ണ്ട്. അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​ൻ എ​നി​ക്കി​ഷ്ട​മാ​ണ്.'

നടന്‍ ജയ്‌ - അഞ്ജലി വിവാഹ വാര്‍ത്തകളും നടി തള്ളികളഞ്ഞു. ' നി​റ​യെ ഗോ​സി​പ്പു​ക​ൾ അ​ത്ത​ര​ത്തി​ൽ വ​രു​ന്നു​ണ്ട്. ജ​യ് എ​ന്‍റെ അ​ടു​ത്ത മി​ത്ര​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ഗോ​സി​പ്പു​ക​ൾ​ക്കൊ​ന്നും മ​റു​പ​ടി കൊ​ടു​ക്കാ​ൻ നി​ൽ​ക്കാ​റി​ല്ല.

publive-image

ന​മ്മ​ൾ പ​റ​യാ​ത്തൊ​രു കാ​ര്യ​ത്തി​നു മ​റു​പ​ടി പ​റ​ഞ്ഞു തു​ട​ങ്ങി​യാ​ൽ പി​ന്നെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ സ​മ​യം കി​ട്ടാ​തെ പോ​കും.

എ​ന്‍റെ അ​ഭി​മു​ഖ​ങ്ങ​ൾ പോ​ലും ഞാ​ൻ ശ്ര​ദ്ധി​ക്കി​ല്ല. വീ​ട്ടി​ൽ ഞാ​നി​രി​ക്കു​മ്പോ​ൾ പോ​ലും എ​ന്‍റെ അ​ഭി​മു​ഖ​ങ്ങ​ളൊ​ക്കെ ടി​വി​യി​ൽ വ​ന്നാ​ൽ അ​തു കാ​ണാ​റി​ല്ല. അ​തു ന​ന്നാ​ക്കാ​മാ​യി​രു​ന്ന​ല്ലോ എ​ന്ന അ​നാ​വ​ശ്യ​മാ​യ ചി​ന്ത​വ​രും.

ഞാ​ൻ അ​ഭി​ന​യി​ച്ച സി​നി​മ​ക​ൾ കാ​ണു​മ്പോ​ൾ​പോ​ലും അ​തു തോ​ന്നാ​റു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ഗോ​സി​പ്പു​ക​ളൊ​ന്നും എ​ന്നെ ബാ​ധി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യം.'

indian cinema
Advertisment