Advertisment

പേരന്‍പില്‍ മമ്മൂട്ടി അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയെന്ന് ചിത്രത്തിന്റെ പ്രോഡ്യൂസര്‍: പണത്തിനുവേണ്ടിയല്ല എല്ലാ സിനിമയും ചെയ്യുന്നത് എന്ന് മമ്മൂക്ക

author-image
admin
Updated On
New Update

പേരന്‍പിലെ അഭിനയത്തിന് മമ്മൂട്ടി ഇതുവരെ പ്രതിഫലമായി ഒന്നും വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സീ തമിഴ് ചാനലില്‍ നടന്ന പ്രമോഷന്‍ പരിപാടിയിലാണ് നിര്‍മ്മാതാവ് ഇക്കാര്യം പറഞ്ഞത്.

Advertisment

മമ്മൂട്ടിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. എല്ലാ സിനിമയും പണത്തിനായി അല്ല ചെയ്യുന്നത് എന്ന മറുപടിയാണ് ഇതിനോട് മമ്മൂട്ടി നല്‍കിയത്.

publive-image

തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റാം. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം അവതരിപ്പിക്കുന്നത്.

ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തിയ പേരന്‍പിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് അമുദന്‍ എന്ന അച്ഛന്‍ വേഷം. പാപ്പയായി എത്തിയ സാധനയുടെ പ്രകടനവും ഗംഭീരമാണ്.

അഞ്ജലി, അഞ്ജലി ആമീര്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഛായാഗ്രാഹണം- തേനി ഈശ്വര്‍, സംഗീതം- യുവന്‍ ശങ്കര്‍രാജ.

Advertisment