Advertisment

മകളുടെ മരണം നല്‍കിയ തീരാവേദനയില്‍ മാതാപിതാക്കള്‍.! ആശ്വസിപ്പിച്ചില്ലങ്കിലും ആ വേദനയിലേയ്ക്ക് രാഷ്ട്രീയ,വര്‍ഗ്ഗീയ ഇന്ധനം കോരി ഒഴിയ്ക്കരുതേ!

New Update

കോട്ടയം: അഞ്ജു പി ഷാജിയുടെ വിയോഗം ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ബന്ധുമിത്രാദികള്‍ക്കും വരുത്തിയ ദുഃഖം കനത്തതാണ്. രാവിലെ വീട്ടിൽ നിന്നും പരീക്ഷയെഴുതാൻ പുറപ്പെട്ട മകളെ കാണാനില്ലെന്ന വാർത്ത അവർക്ക് എത്രമാത്രം ഹൃദയഭേദകമായിരുന്നു. ചേർപ്പുങ്കൽ പാലത്തിനു സമീപത്ത് നിന്നും കുട്ടിയുടെ ബാഗും മറ്റും കണ്ടെത്തിയപ്പോൾ മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്തിരിക്കാമെന്ന് സംശയം ഉയരുകയും തിരച്ചിലിനൊടുവിൽ അഞ്ചു പി ഷാജിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

Advertisment

publive-image

യഥാർത്ഥത്തിൽ അഞ്ജു പി ഷാജി എന്ന കുട്ടിയെ ആറ്റിലേക്ക് എടുത്തു ചാടാൻ പ്രേരിപ്പിച്ചത് എന്തായിരിക്കും, എന്നതിനെക്കുറിച്ച് അന്വേഷിക്കാതെ ഈ മരണത്തിനു രാഷ്ട്രീയ വർഗീയ നിറം പകരാനാണ് സമൂഹത്തിലെ ചിലര്‍ ശ്രമിച്ചത്. അത് ആ മാതാപിതാക്കൾക്ക് വേദനയുടെ പുറത്ത് പിന്നെയും വേദന ഉണ്ടാക്കിയിട്ടുണ്ട് .

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ മൂന്നാം വർഷ ബി കോം വിദ്യാർത്ഥിനിയായ അഞ്ജു പരീക്ഷയെഴുതുന്നതിനാണ് ചേർപ്പുങ്കൽ ബിവി എം ഹോളിക്രോസ് കോളേജിൽ വന്നത്. പരീക്ഷയുടെ സമയത്ത് ഇൻവിജിലേറ്റർ

അഞ്ജുവിന്‍റെ ഹാള്‍ടിക്കറ്റിന് പുറകിൽ പരീക്ഷക്ക് ചോദിക്കാവുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ പെൻസിൽ കൊണ്ട് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുകയും കോപ്പിയടിക്കുന്നത് വേണ്ടിയാണെന്ന് മനസ്സിലാക്കുകയും ചെയ്തു .

അന്നത്തെ പരീക്ഷയെഴുതാൻ അധികൃതർ അനുവദിച്ചില്ല, എങ്കിലും തിങ്കളാഴ്ചത്തെ പരീക്ഷ എഴുതുവാൻ അഞ്ജുവിന് അനുവാദം കൊടുത്തു.അഞ്ജുവിനോട് പരീക്ഷാ ഹാളിൽ നിന്നും പുറത്തു പോകാൻ നിർദ്ദേശം നൽകി. കുട്ടി പുറത്ത് പോവുകയും ചെയ്തു ഇത്രയും സംഭവങ്ങൾ സിസിടിവിയിൽ ദൃശ്യ വൽക്കരിക്കപ്പെട്ടിരുന്നു.

പിന്നീട് ഈ സംഭവത്തെ രാഷ്ട്രീയ വൽക്കരിച്ചു കൊണ്ടും വർഗീയ വൽക്കരിച്ച കൊണ്ടും ചില കേന്ദ്രങ്ങൾ മ്ലേച്ചമാക്കി. പരീക്ഷയിൽ കോപ്പിയടി അനുവദനീയമല്ലല്ലോ. ആ കുട്ടി കോപ്പിയടിക്കാൻ വേണ്ടി ആരും ശ്രദ്ധിക്കപ്പെടാൻ ഇടയില്ലാത്ത ഹാൾടിക്കറ്റിന് പുറകിൽ ഉത്തരങ്ങൾ എഴുതി കൊണ്ടുവന്നത് ഇൻവിജിലേറ്റർ കണ്ടുപിടിച്ചത് സത്യമല്ലാതാകുമോ. അതിന് കോളേജ് അധികൃതർക്ക് എന്തുചെയ്യാനാകും.

അഞ്ജു എന്ന കുട്ടി പരീക്ഷ എഴുതാൻ വേണ്ടി മാത്രമാണ് ബിവിഎം കോളേജിൽ വന്നത് .കോളേജിലെ വിദ്യാർത്ഥി പോലുമല്ലാത്ത ഈ കുട്ടിയോട് കോളേജ് അധികൃതർക്ക് എന്തെങ്കിലും തരത്തിലുള്ള മുൻ വിരോധം ഉണ്ടാകാനിടയില്ല. അച്ചടക്കത്തോടെ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന കോളേജ് ആണ് ചേർപ്പുങ്കൽ ബിവിഎം എന്ന് അന്വേഷണത്തിൽ നിന്നും ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു.

കോപ്പിയടിക്കാൻ ഉള്ള ശ്രമം കോളേജ് അധികൃതർ കണ്ടുപിടിച്ചത് കുറ്റമാണോ? പരീക്ഷ എഴുതാൻ കഴിയാതെ പോയതിലുള്ള മാനസികസമ്മർദ്ദവും കുറ്റം കണ്ടു പിടിച്ചപ്പോൾ ഉണ്ടായ അപമാനവും അഞ്ജുവിനെ തകർത്തിട്ടുണ്ടാകാം. മറ്റുള്ളവരെ എങ്ങനെ അഭിമുഖീകരിക്കാം എന്ന വിഷമം മനസ്സിനെ ഉലച്ചിരിക്കാം.

രാജ്യത്ത് എന്തെങ്കിലും സംഭവം ഉണ്ടായാല്‍ രാഷ്ട്രീയ വത്ക്കരിക്കുകയും വര്‍ഗീയവത്ക്കരിക്കുകയും ചെയ്യുന്ന പ്രവണത സമൂഹത്തിനും ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന് വരെന്നും മുഖ്യധാരയാണെന്നും സ്വയം അഭിമാനം കൊള്ളുന്ന വർക്കും ഭൂഷണമാണോ എന്ന് സ്വയം ചോദിക്കുന്നത് നന്നായിരിക്കും.

ANJU P SHAJI5
Advertisment