Advertisment

ആന്‍ റോസ് ജെറിയുടെ പൊതുദര്‍ശനം ചൊവ്വാഴ്ച മിനസോട്ടയില്‍.

New Update

നോട്രെ ഡെയ്ം: യൂണിവേഴ്‌സിറ്റി ഓഫ് നോട്രെ ഡെയ്ം വിദ്യാര്‍ഥിനിയും മലയാളിയുമായ നിര്യാതയായ ആന്റോസ് ജെറിക്ക്(21 ) നാളെ (തിങ്കള്‍-ജനുവരി 27) സഹപാഠികളും അധ്യാപകരും അന്തിമോപചാരം അര്‍പ്പിക്കും. വൈകിട്ട് 5 മുതല്‍ 7 വരെ പാല്മര്‍ ഫ്യൂണറല്‍ ഹോമിലുള്ള ഹിക്കി ചാപ്പലില്‍, 17131 ക്ലീവ്‌ലന്‍ഡ് റോഡ്, സൗത്ത് ബെന്‍ഡ്, ഇന്ത്യാന-46635; രാത്രി 9 മണിക്ക് നോട്രെ ഡെയ്ം സെക്രട്ടറി ഹാർട് ബസിലിക്കാ ഓഫ് ദി സേക്രട്ട് ഹാര്‍ട്ടില്‍ വി. കുര്‍ബാന.

Advertisment

publive-image

പൊതുദര്‍ശനം: ജനുവരി 28 ചൊവ്വ, വൈകിട്ട് 5 മുതല്‍ 7 വരെ: കൊസ്ലാക്ക്-റാഡുലോവിക്ക് ഫ്യൂണറല്‍ ഹോം, ബ്ലെയിന്‍ ചാപ്പല്‍, 1385 107ത് അവന്യു നോര്‍ത്ത് ഈസ്റ്റ്, ബ്ലെയിന്‍, മിനസോട്ട-55434, കാലിഫോര്‍ണിയയിലെ സിമി വാലിയിലുള്ള അസംഷന്‍ സെമിത്തേരില്‍ സംസ്‌കാരം പിന്നീട് നടത്തും.

1998 മെയ് 7 ന് ജെറി ജെയിംസ്, റെനി ചാക്കോ ദമ്പതികളുടെ ഏക മകളായ ആൻ റോസിൻറെ ജനനം കെരളത്തിലായിരുന്നു. എഞ്ചിനിയറായ പിതാവ് ജറി. 2000-ല്‍ എച്ച്-1 വിസയിലാണ് ആദ്യമായി മരിലാൻഡിൽ എത്തിയത് .ആലുവ സ്വദേശിയായമാതാവ് കോട്ടയം മുട്ടുചിറയില്‍ ദന്തിസ്റ്റ് ആയി പ്രാക്ടീസ് ചെയ്തിരുന്നു.

ഇന്ത്യാന: കാമ്പസിലെ തടാകത്തില്‍ ജനുവരി 24 വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ ആന്റോസ് ജെറി ഈ വര്‍ഷം ബിരുദപഠനം പൂ ര്‍ത്തിയാക്കേണ്ടതായിരുന്നു.സയന്‍സ്-ബിസിനസ് വിഷയങ്ങളെടുത്തു പഠിച്ച ആന്റോസ് അമ്മയെ പോലെ ഡെന്റല്‍ സര്‍ജനാവുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കുന്നതും ലക്ഷ്യമായി കണ്ടു.

തടാകക്കരയിലൂടെ നടക്കുക ആന്റോസിന്റെ പതിവായിരുന്നു. ചൊവ്വാഴ്ച (ജനു 21) വൈകിട്ട് പതിവു പോലെ നടന്നു പോയതാണ്. പാട്ടും കേട്ട് നടക്കുമ്പോള്‍ സ്‌നോയില്‍ തെന്നി തടാകത്തി ലേക്കു പതിച്ചതാകാമെന്നാണു കരുതുന്നത്. കടുത്ത തണുപ്പില്‍ ശരീരം പെട്ടെന്നു മരവിക്കും. കുറ്റകരമായി എന്തെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു അധിക്രുതർ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ഓട്ടോപ്‌സി. മെരിലാന്‍ഡില്‍ ഏതാനും വര്‍ഷം കഴിഞ്ഞ ശേഷംകുടുംബം മിനസോട്ടയിലേക്കു പോയി. മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്‌കൂളില്‍ നിന്നായിരുന്നു ആന്റോസ് ഗ്രാഡ്വേറ്റ് ചെയ്തത്.

ഏതാനും നാള്‍ മുന്‍പ് കുടുംബം അവിടെ നിന്നുകാലിഫോര്‍ണിയയില്‍, ലോസ് ഏഞ്ചലസിനടുത്ത് ഓഷ്യന്‍ സൈഡിലേക്കു താമസം മാറി. പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയ, എല്ലാ ക്ലാസുകളും അറ്റന്‍ഡ് ചെയ്യുന്ന മികച്ച വിദ്യാര്‍ഥിനി ആയിരുന്നു ആന്‍ റോസ് എന്നു അധ്യാപകര്‍ പറയുന്നു.

Advertisment