Advertisment

' ഒരു ജനപ്രതിനിധിയുടെ ഭാര്യ എന്ന രീതിയിൽ, എന്നും ജനങ്ങളുടെ ദുരിതവും വേദനകളും കണ്ട് മനസിലാക്കി അവരോടൊപ്പം നിൽക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് ; എന്റെ പോസ്റ്റിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ എനിക്ക് ഏറെ വിഷമമുണ്ട് ; കുറിച്ചത് അമിതാഭ് ബച്ചന്റെ പരാമർശം; സ്ത്രീകളെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല; ഖേദം പ്രകടിപ്പിച്ച് അന്ന ഈഡൻ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ ഖേദപ്രകടനവുമായി ഹൈബി ഈഡന്റ് ഭാര്യ അന്ന ലിൻഡ ഹൈബി ഈഡൻ. ബിഗ് ബി അമിതാഭ് ബച്ചൻ മുൻപ് ഉപയോഗിച്ച പരാമർശമാണ് താന്‌ ഫേസ്ബുക്കിൽ കുറിച്ചതെന്നും സ്ത്രീകളെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അന്ന കുറിച്ചു.

Advertisment

publive-image

' ഒരു ജനപ്രതിനിധിയുടെ ഭാര്യ എന്ന രീതിയിൽ, എന്നും ജനങ്ങളുടെ ദുരിതവും വേദനകളും കണ്ട് മനസിലാക്കി അവരോടൊപ്പം നിൽക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്റെ പോസ്റ്റിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ എനിക്ക് ഏറെ വിഷമമുണ്ട്. ഞാൻ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു'- അന്ന ഫേസ്ബുക്കിൽ എഴുതി.

വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കണമെന്നുമായിരുന്നു അന്നയുടെ വിവാദമായ വാചകങ്ങൾ. കഴിഞ്ഞ ദിവസത്തെ മഴയിൽ ഹൈബി ഈഡന്റ് വീടിന്റെ താഴത്തെ നിലയിൽ വെള്ളം കയറിയിരുന്നു. ഹൈബി ഈഡന്റ് വാഹനവും വെള്ളത്തിൽ മുങ്ങിയിരുന്നു.

വെള്ളം നിറഞ്ഞപ്പോൾ റെസ്ക്യൂ ബോട്ടിൽ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോക്കും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡൻ എംപി സിസ്ലേഴ്സ് കഴിക്കുന്ന വീഡിയോക്കും ഒപ്പം നൽകിയ കുറിപ്പാണ് വിവാദമായത്. പിന്നീട് ഈ പോസ്റ്റ് അന്ന പിൻവലിച്ചിരുന്നു.

Advertisment