Advertisment

'ലെഗ് പീസ് ഇല്ലേ' ; ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുള്ള ഫോട്ടോയ്ക്ക് താഴെ ആരാധകന്റെ കമന്റ്! അന്ന ബെന്‍ നല്‍കിയ വൈറല്‍ മറുപടി

author-image
ഫിലിം ഡസ്ക്
Updated On
New Update

നടി അനശ്വര രാജനു നേരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ 'വീ ഹാവ് ലെഗ്‌സ്' ക്യാംപെയ്നിൻ വൈറലായിരുന്നു. സ്ത്രീകൾക്കും കാലുകളുണ്ട് എന്ന് പറഞ്ഞുകൊണ്ട് നിരവധി താരങ്ങളാണ് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

Advertisment

publive-image

എന്നാൽ അതിനൊപ്പം ക്യാംപെയ്നിനെ കളിയാക്കിക്കൊണ്ടും ഒരു വിഭാ​ഗം എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ​ഹിറ്റാകുന്നത് അത്തരത്തിലുള്ള സൈബർ ആങ്ങളയ്ക്ക് അന്ന ബെൻ നൽകിയ മറുപടിയാണ്.

താരം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ 'ലെഗ് പീസ് ഇല്ലേ' എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് ഹാൻഡ് പീസ് മതിയോ എന്നാണ് അന്ന മറുപടി നൽകിയത്. നേരത്തെ അനശ്വരയ്ക്കു നേരിട്ട സൈബർ ആക്രമണത്തിൽ പിന്തുണച്ച് കാലുകൾ കാണിക്കുന്ന ചിത്രവുമായി അന്നയും രംഗത്തുവന്നിരുന്നു.

അതിന് പിന്നാലെ പങ്കുവെച്ച ചിത്രത്തിനു താഴെയായിരുന്നു പരിഹാസം. എന്തായാലും താരത്തിന്റെ കമന്റ് സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രം​ഗത്തെത്തിയത്.

film news
Advertisment