Advertisment

അനൂപ് സത്യൻ അന്തിക്കാട് സംവിധായകനാകുന്നു;ചിത്രത്തിൽ സുരേഷ് ഗോപിയും, ശോഭനയും നസ്രിയയും

author-image
ഫിലിം ഡസ്ക്
New Update

publive-image

നിരവധി സൂപ്പർ ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാകനാകുന്നു. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന സുരേഷ് ഗോപിയും, ശോഭനയും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യകത. അവർക്കൊപ്പം നസ്രിയ കൂടി എത്തുന്നു.

നർമത്തിന്റെ പശ്ചാത്തതിൽ ഒരുക്കുന്ന ചിത്രം ഒരു ഫാമിലി ഡ്രാമയാണ്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഒഫിഷ്യൽ അനൗണ്സ്മെന്റിന് ശേഷം നടത്തുമെന്നും അനൂപ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭന എത്തുന്ന ചിത്രവും ഏറെ ആകാംക്ഷയിലാണ് ആരാധകർ കാത്തിരിക്കുന്നത്

Advertisment