Advertisment

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ വൈദ്യുത പോസ്റ്റില്‍ തൂക്കി കൊന്ന നിലയില്‍; പിന്നില്‍ ത്രിണമൂലെന്ന് ബിജെപി

New Update

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബല്‍റാംപൂറില്‍ ഒരു ഗ്രാമത്തില്‍ ബിജെപി പ്രവര്‍ത്തകനെ വൈദ്യുത പോസ്റ്റില്‍ തൂക്കി കൊന്നു. ശനിയാഴ്ചയായിരുന്നു സംഭവം. 32കാരനായ ദുലാല്‍ കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ടിഎംസി ആണെന്നാണ് ആരോപണം. ഇയാളെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു.

Advertisment

publive-image

ബംഗാളില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി ബല്‍റാംപൂരില്‍ 18കാരനായ ബിജെപി പ്രവര്‍ത്തകന്‍ ത്രിലോചന്‍ മഹതോ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഇയാളെ അടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

ബിജെപിയില്‍ അംഗമായതാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്ററും കണ്ടിരുന്നു. സംഭവത്തില്‍ പോലീസ് തട്ടിക്കൊണ്ടുപോയതിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. സംഭവങ്ങളെത്തുടര്‍ന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

അടുത്തിടെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് മിന്നും വിജയം കാഴ്ച വച്ചിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് മരണങ്ങള്‍ക്ക് കാരണമെന്ന് വിലയിരുത്തുന്നു.

Advertisment