Advertisment

ആടുജീവിതത്തിൽ നിന്നും മോചിതനായി അൻഷാദ് നാട്ടിലേക്ക്.

author-image
admin
New Update

റിയാദ്: ഇരുപത്തിയഞ്ചു മാസത്തെ ഭീതിതമായ ആടുജീവിതത്തിന്റെ മറക്കാത്ത ഓർമ്മകളുമായി അൻഷാദ് നാളെ നാട്ടിലേക്ക് വിമാനം കയറുന്നു. 2017 ഒക്ടോബർ 18 നാണു  ഹൗസ് ഡ്രൈവർ വിസയിൽ അൻഷാദ് റിയാദിൽ എത്തുന്നത്. സ്പോൺസറുടെ അതിഥികൾക്ക് ചായയും ഖാവയും നൽകുന്ന ജോലി എന്നായിരുന്നു വിസ നൽകിയ നാട്ടുകാരനായ ഏജന്റ് പറഞ്ഞിരുന്നതെങ്കിലും ഒട്ടകത്തെ മേക്കുന്ന ജോലിയാണ് അൻഷാദിന് ലഭിച്ചത്.

Advertisment

publive-image

അൻഷാദിനുള്ള ടിക്കറ്റ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സൗദി സോണൽ പ്രസിഡന്റ്‌ ബഷീർ ഈങ്ങാപ്പുഴ കൈമാറുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരളാ ചാപ്റ്റർ സെക്രട്ടറിമാരായ അൻസാർ ആലപ്പുഴ, സൈദലവി ചുള്ളിയാൻ എന്നിവർ സമീപം.

റിയാദിൽ നിന്ന് 350കിലോമീറ്റർ അകലെ സാജിർ എന്ന സ്ഥലത്തുള്ള മരുഭൂമിയിൽ ഒട്ടകത്തെ മേക്കാൻ തുടങ്ങിയ അൻഷാദിന് തുടർന്നുള്ള ജീവിതം ദുരിതപൂർണ്ണമായി രുന്നു.കുടിക്കാൻ ശുദ്ധജലമോ കഴിക്കാൻ ഭക്ഷണമോ ലഭിക്കാതെയും ക്രൂരനായ സ്‌പോൺസറുടെ മർദ്ദനവും മൂലം 73 കിലോ ഉണ്ടായിരുന്ന അൻഷാദ് 50 കിലോ ആയി കുറഞ്ഞു.അടുത്തുള്ള സുഡാനികളും ബംഗാളികളും നൽകുന്ന നാമമാത്രമായ ഭക്ഷണം കഴിച്ചാണ് ജീവൻ നിലനിർത്തിയത്.

അർഷാദിന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ സ്പോൺസർ വാങ്ങി വച്ചി രുന്നത് കൊണ്ട് പുറം ലോകവുമായി ബന്ധപ്പെടാനും അൻഷാദിന് കഴിഞ്ഞില്ല.ഒരിക്കൽ സുഡാനി നൽകിയ ഫോണിൽ നിന്നാണ് അൻഷാദ് നാട്ടിലേക്ക് വിളിച്ചു തന്റെ ദുരി തകഥ അറിയിക്കുന്നത്. പിന്നീട് അൻഷാദിന്റെ നാട്ടുകാരനായ സിയാദ് ഇവന്റെ ദുരിതകഥ അറിയുകയും അവനെ ഇതിൽ നിന്നും മോചിപ്പിക്കുന്നതിന് നിരവധിതവണ ശ്രമം നടത്തുകയും ചെയ്തു.

അതുപോലെ അൻഷാദിന് നാട്ടിൽ വിളിക്കുന്നതിന് മൊബൈൽ റീചാർജ് കൂപ്പണുകളും നൽകിയിരുന്നു. പിന്നീട് നാട്ടിലുള്ള കുടുംബം പലതവണ കേരള ഗവൺമെന്റ് മായും  നോർക്ക വഴിയും എംബസിയിലേക്ക് പരാതി നൽകുകയും നിരവധി സാമൂഹിക പ്രവർത്തകരും മാധ്യമങ്ങളും അർഷാദിന്റെ മോചനത്തിനായി ശ്രമം നടത്തുകയും ചെയ്തു. ഒരിക്കൽ ജോലിസ്ഥലത്തുനിന്നും രക്ഷപ്പെട്ട അൻഷാദ് മരുഭൂമിയിലൂടെ 90 കിലോമീറ്റർ സഞ്ചരിച്ച് സമുദാ പോലീസ് സ്റ്റേഷനിൽ എത്തുകയും തന്നെ സ്പോൺസർ പീഡിപ്പിക്കുന്നതായി പരാതി നൽകുകയും എങ്ങനെയെങ്കിലും എന്നെ രക്ഷിക്കണം എന്ന് പറയുകയും ചെയ്തു.

എന്നാൽ സ്പോൺസറെ വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥർ അവന്റെ ശമ്പളം മുഴു വനായി നൽകാമെന്നും ഒരു മാസത്തിനുള്ളിൽ നാട്ടിലേക്ക് വിടാം എന്നും എഴുതി വാങ്ങി വീണ്ടും അൻഷാദിനെ സ്പോൺസറോടൊപ്പം വിടുകയാണുണ്ടായത്. പിന്നീടും ശമ്പളമോ ഭക്ഷണമോ നൽകാതെയും പീഡനം തുടർന്നു. ഒടുവിൽ അൻഷാദിന്റെ കുടുംബം റിയാദിലുള്ള ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകരുമായി ബന്ധപ്പെടു കയും അൻഷാദിനെ മോചിപ്പിക്കാൻ സഹായം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹഫർ അൽ ബാത്തിനിൽ ഉള്ള ഇന്ത്യാ ഫ്രറ്റേർണിറ്റി ഫോറം പ്രവർത്തകനും ഇന്ത്യൻ എംബസി വളണ്ടിയറുമായ നൗഷാദ് കൊല്ലത്തെ അൻഷാദിന്റെ മോചനത്തി നായി ഇടപെടാൻ ചുമതലപ്പെടുത്തുകയും ചെയ്തു.

പിന്നീട് ഇന്ത്യൻ എംബസിയിൽ നിന്നും അനുമതിപത്രം വാങ്ങിയ നൗഷാദ് കൊല്ലം റിയാദിലെ സാമൂഹിക പ്രവർത്തകൻ മുജീബ് ഉപ്പട (റോയൽ ട്രാവൽസ്)യോടൊപ്പം സാമൂദാ പോലീസ് സ്റ്റേഷനിൽ പോകുകയും അവിടെയുള്ള ജബ്ബാർ എന്ന അമ്പലപ്പുഴ സ്വദേശിയുടെ സഹായത്തോടെ അൻഷാദിനെ മോചിപ്പിക്കുകയും അൻഷാദിന് കിട്ടാനുള്ള മുഴുവൻ ശമ്പളവും വാങ്ങി നൽകുകയും ചെയ്തു.കഴിഞ്ഞ നവംബർ പത്തൊമ്പതാം മോചിതനായ അൻഷാദ് റിയാദിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവർ ത്തകരുടെ സംരക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞദിവസം പരിശുദ്ധ ഉംറ നിർവ്വ ഹിച്ചു വന്ന അൻഷാദ് നാളെ നാട്ടിലേക്ക് പോകും. അൻഷാദിനുള്ള വിമാന ടിക്കറ്റ് റിയാദിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആണ് നൽകിയത്.

നാളെ എനിക്ക് പെരുന്നാളെന്ന് അൻഷാദ്  നാളെ നാട്ടിലേക്ക് മടങ്ങുന്ന അൻഷാദിന്റെ വാക്കുകളാണിത്. ആദ്യമായി പിറന്ന മകൻ ഉമറുൽ ഫാറൂഖിനെ കാണാനുള്ള ആവേശ ത്തിലാണ് അൻഷാദ്. അൻഷാദ് ഗൾഫിൽ വരുമ്പോൾ ഗർഭിണിയായിരുന്നു ഭാര്യ റാഷിദ. നാട്ടിലും അൻഷാദിന്റെ മാതാപിതാക്കളും സഹോദരങ്ങളും നാട്ടുകാരും അൻഷാദിന്റെ വരവിനായി കാത്തിരിക്കുകയാണ്.

തന്റെ മോചനത്തിനായി സഹായിച്ച മുഴുവൻ ആളുകൾക്കും സംഘടനകൾക്കും മാധ്യമങ്ങൾക്കും നന്ദി വാക്കുകളിൽ ഒതുക്കാവുന്നതല്ലെന്ന് അൻഷാദ് പറയുന്നു. ആദ്യം മുതൽ തന്നെ സഹായിച്ച സിയാദ് കാക്കാഴം, നാട്ടിലെ കോണ്ഗ്രസ് പ്രവത്തകൻ U M കബീർ, ഹബീബ് തയ്യിൽ, ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജിണൽ പ്രസിഡന്റ് ഇൽയാസ് തിരൂർ, ഫ്രറ്റേണിറ്റി ഫോറം വെൽഫയർ ടീം അൻസിൽ മൗലവി, അൻസാർ ആലപ്പുഴ, മുനീബ് പാഴൂർ, മെഹിനുദ്ദീൻ മലപ്പുറം , ഷറഫുദ്ദീൻ മണർകാട്, തുടങ്ങിയവർക്കും സമൂദായിലെ ജബ്ബാർ, മുജീബ് ഉപ്പട (റോയൽ ട്രാവൽസ് ) ഇന്ത്യൻ എംബസി പ്രതിനി ധികൾ അതോടൊപ്പം തന്റെ മോചനത്തിന് വേണ്ടി നാട്ടിൽ നിന്നും പ്രവർത്തിച്ച ഇബ്രാഹീം വണ്ടാനം, പഞ്ചായത്ത് മെമ്പർ ഷീജാ നൗഷാദ് എന്നിവർക്കും പ്രത്യേകം നന്ദി പറയുന്നതായി അൻഷാദ് പറഞ്ഞു.

 

Advertisment