Advertisment

സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തലയാണ് വെട്ടേണ്ടത് ; പത്തു തലയില്‍ ശക്തിയും അതിനൊത്ത ബുദ്ധിയുമുള്ള അറുമുഖനാണ് രാവണണെന്ന ഡയലോഗ് തൊട്ടു പിന്നാലെ ;മലയാളം പേപ്പറില്‍ കെജിഎഫും ബാഹുബലിയും ; സിനിമാ തിരക്കഥകളെ വെല്ലുന്ന ഉത്തരമെഴുത്ത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

മലയാളം ഉത്തരപേപ്പറിലെ സിനിമയിലെ മാസ് ഡയലോഗുകളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചിരി വിതറുന്നത്. ഉത്തര പേപ്പറില്‍ കെജിഎഫും ബാഹുബലിയും പുലിമുരുകനും മിക്‌സ് ചെയ്ത ഒരു വിരുതനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. രാമായണം ഉപന്യാസം എഴുതാനുള്ളിടത്താണ് തീപ്പൊരി സിനിമാ ഡയലോഗുകള്‍ കൊണ്ട് ഉത്തര പേപ്പര്‍ നിറച്ചിരിക്കുന്നത്.

Advertisment

publive-image

സിനിമാ തിരക്കഥകളെ വെല്ലുന്ന ഉത്തരമെഴുത്ത് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതോടെയാണ് ചര്‍ച്ചയായത്. സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തലയാണ് വെട്ടേണ്ടത് എന്ന ആമുഖത്തോടെയാണ് തുടങ്ങുന്നത്.

വാനര സംഘത്തോടൊപ്പം വന്ന രാമനേയും സംഘത്തേയും ഗ്യാങ്സ്റ്റര്‍ എന്ന് വിശേഷിപ്പിച്ച വിരുതന്‍ രാവണന് മോണ്‍സ്റ്റര്‍ പട്ടം ചാര്‍ത്തി നല്‍കി കെജിഎഫ് ഡയലോഗിനോട് നീതി പുലര്‍ത്തി. പത്തു തലയില്‍ ശക്തിയും അതിനൊത്ത ബുദ്ധിയുമുള്ള അറുമുഖനാണ് രാവണണെന്ന ഡയലോഗ് തൊട്ടു പിന്നാലെ. രാവണന്‍ തല്ലിയ പത്ത് പേരും രാജാക്കന്‍മാരായിരുന്നു എന്ന ഡയലോഗും ഉപന്യാസത്തില്‍ വാലായി എത്തുന്നുണ്ട്.

എന്തായാലും ഈ മാസ് ഡയലോഗും അതെഴുതിയ വിരുതനും സോഷ്യല്‍ മീഡിയയില്‍ ചിരി വിതറുകയാണ്. നിരവധി പേര്‍ ഈ ഉത്തര പേപ്പര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു

Advertisment