Advertisment

അത്തിമര ചുവട്ടിൽ 'പച്ചപ്പിൻ്റെ പ്രചാരകൻ' ആൻ്റപ്പൻ അമ്പിയായത്തെ അനുസ്മരിച്ചു

New Update

publive-image

Advertisment

എടത്വ: ദക്ഷിണേന്ത്യയിലെ പ്രശസ്ത തീർത്ഥാന കേന്ദ്രമായ സെൻ്റ് ജോർജ് ഫെറോനാ പള്ളി അങ്കണത്തിൽ കുട്ടനാട് നേച്ചർ സൊസൈറ്റി സ്ഥാപകൻ ആൻറപ്പൻ അമ്പിയായം നട്ടുവളർത്തിയ അത്തിമരച്ചുവട്ടിൽ ആൻ്റപ്പൻ അമ്പിയായം അനുസ്മരണവും വ്യക്ഷ വന്ദനവും നടന്നു.

എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളി വികാരി ഫാ. മാത്യു ചൂരവടി അനുസ്മരണ സന്ദേശം നല്കി. 'മഴ മിത്ര'ത്തിൽ നടന്ന ചടങ്ങ് ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള ഉദ്ഘാടനം ചെയ്തു.

publive-image

ഹരിതരാഷ്ട്രീയത്തിന് അടിയത്തറ ഇട്ട ആൻ്റപ്പൻ അമ്പിയായം പ്രകൃതി കൃഷിപ്രചാരകരുടെ ഒരു പാഠപുസ്തകമായിരുന്നു.കുട്ടനാട്ടിനെ രക്ഷിക്കുന്നതിന് രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒരു കൂട്ടായ്മ രൂപപ്പെടുത്തുന്നതിന് തന്നാലാവോളം പ്രവർത്തിക്കുകയും സേവ് കുട്ടനാട് എന്ന പദ്ധതി ആൻ്റ്പ്പൻ്റെ ദർശനമായിരുന്നതായും ഇന്ന് ആഗോളതലത്തിൽ കുട്ടനാടിൻ്റെ മക്കൾ ഒരു കുടക്കീഴിൽ ഒരുമിച്ചതായും ഡോ.ജോൺസൺ വി. ഇടിക്കുള പ്രസ്താവിച്ചു.

കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസ് മുഖ്യ സന്ദേശം നല്കി. ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ സെക്രട്ടറി ബിൽബി മാത്യം കണ്ടത്തിൽ, ജേക്കബ് സെബാസ്റ്റ്യൻ, എൻ.ജെ. സജീവ്, സോണിയ ആൻറപ്പൻ , ഏബൽ എന്നിവർ പങ്കെടുത്തു.ആൻ്റപ്പൻ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിൽ നടത്തിയ പുഷ്പാർച്ചനയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് പങ്കെടുത്തു.

കേരളത്തിലാകമാനം ചിതറി പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരേയും സംഘടനകളേയും ഏകോപിപ്പിച്ച ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പന്‍ അമ്പിയായം

(38) 2013 ജൂണ്‍ 3ന് ആണ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്.

പച്ചപ്പിൻ്റെ പ്രചാരകനായിരുന്ന ആൻ്റപ്പൻ്റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് രൂപികരിച്ച ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി പ്രവർത്തകരുടെ നിർലോഭമായ സഹകരണമാണ് ലഭിക്കുന്നതെന്നും ഫൗണ്ടേഷൻ സെക്രട്ടറി ബിൽബി മാത്യം പറഞ്ഞു

edathuva news
Advertisment