പൂർണമായും രാത്രിയിൽ ചിത്രീകരിച്ച “അന്തരം” ഹ്രസ്വചിത്രം

മൂവി ഡസ്ക്
Tuesday, December 19, 2017

പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, “അന്തരം” എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. മുഹമ്മദ് അബ്ദുൽ റഹ്‌മാൻ കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഒരു യുവാവ് തന്റെ കാണാതായ അച്ഛനെ തിരയുന്നതിനെ കുറിച്ചാണ്. പൂർണമായും രാത്രിയിൽ ചിത്രീകരിച്ചിരിക്കുന്നു എന്നത് ഈ സിനിമയുടെ എടുത്തു പറയേണ്ട പ്രത്യേകത ആണ്.

ബിത്തുൽ ബാബു, മഞ്ഞില ഡേവിസ് ഫ്രാങ്കോ, മേരികുട്ടി ആൻ്റണി, നിഖിൽ നിക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവിശങ്കർ കൃഷ്ണ ഛായാഗ്രഹണവും വിപിൻ സാമുവൽ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു.

രഖീബ് റഫീഖിന്റെതാണ് പശ്ചാത്തലസംഗീതം. ഷെമീം ഇബ്രാഹിം, മോഹൻദാസ് ലിങ്ക്.ലാൻഡ്, മുഹമ്മദ് അബ്ദുൽ റഹ്‌മാൻ എന്നിവർ ചേർന്നാണ് ഇൻസ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിൽ ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.

×