Advertisment

തൃശൂര്‍ അന്തിക്കാട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അഞ്ച് പേര്‍ പിടിയില്‍

New Update

publive-image

Advertisment

തൃശൂര്‍: അന്തിക്കാട്ട് കഴിഞ്ഞ ബുധനാഴ്ച രാത്രി പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ചു പേരെ പിടികൂടി. അന്തിക്കാട് സ്വദേശികളായ നിധിന്‍, വിവേക്, നൃപന്‍, വിനയന്‍, ഷംസീര്‍ എന്നിവരാണ് പിടിയിലായത്. യദുകൃഷ്ണ എന്നയാളെ പിടികൂടാനുണ്ട്. ഇയാള്‍ ഒളിവിലാണ്.

പ്രതികളെ പെരിങ്ങോട്ടുകരയില്‍ നിന്നാണ് പിടികൂടിയത്. ഇവിടെ ഒരു ഒഴിഞ്ഞ സ്ഥലത്ത് ഇവര്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ഇവരില്‍ നിന്ന് വടിവാളടക്കമുള്ള ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

Advertisment