Advertisment

പൗരത്വ നിയമഭേദഗതിയെ എതിർത്തു ; വെറുപ്പും ട്രോളും സഹിക്കാനാകുന്നില്ല , സോഷ്യൽ മീഡിയക്ക് തത്ക്കാലം വിട : ഹിന്ദി നടൻ ജാവേദ് ജാഫെറി

author-image
ഫിലിം ഡസ്ക്
New Update

ഡല്‍ഹി : പൗരത്വ നിയമഭേദഗതിയെ എതിർത്തതിന് പ്രതികരണമായി കിട്ടുന്ന വെറുപ്പും ട്രോളും സഹിക്കാനാകുന്നില്ലെന്നും അതിനാൽ സോഷ്യൽ മീഡിയക്ക് തത്ക്കാലം വിടയെന്നും ബോളിവുഡ് നടൻ ജാവേദ് ജാഫെറി. ട്വിറ്ററിലൂടെയാണ് താരം കാര്യം വ്യക്തമാക്കിയത്.

Advertisment

നിയമത്തെ എതിർത്ത ബോളിവുഡിൽ നിന്നുള്ള പ്രമുഖരിലൊരാളാണ് ജാവേദ്. പ്രതികരണങ്ങളിൽ എന്തെങ്കിലും കുറവ് വരുന്ന സ്ഥിതിയുണ്ടാവുകയാണെങ്കിൽ തിരിച്ചെത്തുമെന്നും താരം.

publive-image

ട്വീറ്റ് ഇങ്ങനെ,

‘ഈ ട്രോളുകളും വെറുപ്പും സഹിക്കാനാകുന്നില്ല. സ്ഥിതി ഭേദപ്പെടുന്നതുവരെ സമൂഹ മാധ്യമങ്ങൾക്ക് വിട പറയുകയാണ്. പ്രതീക്ഷയോടെ…. ഇൻഷാ അള്ളാഹ്…’ ഇന്ത്യ ഫസ്റ്റ്, ജയ് ഹിന്ദ് എന്നീ ടാഗുകളോട് കൂടിയാണ് കുറിപ്പ്.

ജാവേദ് ജാഫ്‌റി സിഎഎക്കും എൻആർസിക്കും എതിരെയുള്ള പ്രതിഷേധങ്ങളെ വ്യാപകമായി സോഷ്യൽ മീഡിയയിൽ അനുകൂലിച്ചയാളായിരുന്നു.

ഇദ്ദേഹം കേന്ദ്ര സർക്കാരിനെക്കുറിച്ച് നടത്തിയ പ്രസംഗം ഈയിടെ വൈറലായിരുന്നു. സർക്കാരിന്റെ പദ്ധതികളെക്കുറിച്ചായിരുന്നു അത്. വീഡിയോയിൽ ‘ നിങ്ങൾ വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെടുത്തുമെന്ന് പറഞ്ഞാണ് അധികാരത്തിലേറിയത്. എന്നാൽ ഇപ്പോൾ അമ്പലം പണിയുമെന്ന് മാത്രമാണല്ലോ പറഞ്ഞ് കൊണ്ടിരിക്കുന്നത്’ എന്ന പരാമർശമുണ്ട്.

Advertisment