Advertisment

ആന്റിജെൻ പരിശോധനയിൽ10 പോസിറ്റീവ് കേസുകൾ.നിയന്ത്രണങ്ങൾ കടുപ്പിക്കും

New Update

പാലക്കാട്:കോവിഡ് ഭീതി ഒഴിയാത്ത കല്ലടിക്കോട്,കുടുംബാരോഗ്യ കേന്ദ്രത്തിൽ ശനിയാഴ്ച നടത്തിയ

അഞ്ചാം ഘട്ടആന്റിജൻ ടെസ്റ്റിൽ104 പേരെ പരിശോധിച്ചപ്പോൾ10 പേരുടെ ഫലം പോസിറ്റീവായി.

ഇതിൽ ഏഴ് എണ്ണം സമ്പർക്കം വഴിയാണ്.കരിമ്പ പഞ്ചായത്ത് 7, മുണ്ടൂർ 2, കോങ്ങാട് 1 എന്നിങ്ങനെയാണ്

കേസുകൾ.

Advertisment

publive-image

രോഗ വ്യാപനം നിയന്ത്രണ വിധേയമാകാത്തതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് കൂടുതൽ നടപടികളിലേക്ക് കടക്കും.കഴിഞ്ഞ ദിവസംകരിമ്പ പഞ്ചായത്തിലെ ഒമ്പതാം വാർഡ് അടച്ചിരുന്നു.ടി.ബി.ജംഗ്ഷൻ മുതൽ തുപ്പനാട് പാലം വരെ ഇപ്പോള്‍ വിജനമാണ്.

കോവിഡ്പടരുന്ന സാഹചര്യത്തിൽ ബന്ധു വീടുകളിലെ സന്ദർശനം, അതിഥി സൽക്കാരമടക്കമുളളവ ഒഴിവാക്കണമെന്നും അത്യാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും മെഡിക്കൽ ഓഫീസർ ഡോ.ബോബി മാണി അറിയിച്ചു.

കോവിഡ് രോഗബാധ കണ്ടെത്തുന്നതിനുള്ള ചെലവു കുറഞ്ഞ മാര്‍ഗം എന്ന നിലയിൽ ഇപ്പോള്‍ ആന്റിജന്‍ ടെസ്റ്റിന് ധാരാളം പേരാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്.

antigen test6
Advertisment