Advertisment

പട്ടണപ്രവേശനം എന്ന ചിത്രത്തിൽ വച്ചാണ് ലാലേട്ടനെ ആദ്യാമയി കാണുന്നത് ;ആദ്യം മിണ്ടിയില്ല !! പിന്നീട് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു ; ഷൂട്ടിങ് തീരുന്നതിനു മുൻപ് തന്നെ അദ്ദേഹം എന്നോട് ചോദിച്ചു കൂടെ വരുന്നോ എന്ന് അന്ന് മുതലാണ് ലാലേട്ടന്റെ ഡ്രൈവർ ആകുന്നത് , മോഹൽ ലാലുമായുള്ള അടുപ്പത്തിന്റെ കഥ പറഞ്ഞ് ആന്റണി പെരുമ്പാവൂർ

author-image
ഫിലിം ഡസ്ക്
Updated On
New Update

Image result for antony perumbavoor

ആന്റണി പെരുമ്പാവൂർ മോഹൻലാൽ സൗഹൃദം സിനിമയ്ക്ക് അകത്തും പുറത്തും പാട്ടാണ്. മോഹൻലാലിന്റെ ഭൂരിഭാഗം ചിത്രങ്ങളും നിർമ്മിക്കുന്നതും ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ്. ആ ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റമാണ്. മോഹൻലാൽ- ആന്റണി സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ബഹുമാനത്തോടേയും ആദർവോടേയുമാണ് ലാലേട്ടനെ കുറിച്ച് ഓരോ വാക്കും ആന്റണി സംസാരിക്കുന്നത്.

Advertisment

Image result for antony perumbavoor

ഇപ്പോഴിത മോഹൻലാലുമായിട്ടുളള സൗഹൃദത്തിന്റേയും സ്നേഹത്തിനേയും കുറിച്ച് തുറന്നു പറയുകയാണ് ആന്റണി. മലയാള മനോരമയുടെ പ്രസിദ്ധീകരണമായ ഭാഷപോഷിണിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മോഹൻലാലിനെ ആദ്യമായി കണ്ടതു മുതൽ സിനിമ നിർമ്മാതാവ് ആയതു വരെയുളള കഥ ആന്റണി വെളിപ്പെടുത്തിയത്.

mohanlal-antony-perumbavoor

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശനം എന്ന ചിത്രത്തിൽ വച്ചാണ് ലാലേട്ടനെ ആദ്യാമയി കാണുന്നത്. ഒരു ദിവസം സത്യൻ സാർ കൊച്ചി അമ്പലമുകളിലെ വീട്ടിൽപ്പോയി മോഹൻലാലിനെ കൊണ്ടുവരാൻ പറഞ്ഞു. അന്നാണ് ലാൽ സാറിനെ ആദ്യമായി നേരിൽ കാണുന്നത്. യാത്രയ്ക്കിടയിൽ ഒരു വാക്ക് പോലും അദ്ദേഹം മിണ്ടിയിരുന്നില്ല. ഞാനും അങ്ങോട്ട് മിണ്ടിയില്ല. ലൊക്കേഷനെത്തി കാറിന്റെ ഡോർ തുറക്കാൻ ഞാൻ ഓടി ഇറങ്ങി ചെന്നപ്പോൾ അദ്ദേഹം തന്നെ ഡോറ് തുറന്ന് ഇറങ്ങി പോകുകയായിരുന്നു. അന്നു മുതലാണ് ഞാൻ ലാൽ സാറിന്റെ ഡ്രൈവറാകുന്നത്.

Image result for antony perumbavoor

പിന്നീടുളള എല്ലാ ദിവസവും ഞാനായിരുന്നു ലാൽ സാറിനെ കൂട്ടാൻ പോയിരുന്നത്. തൊട്ട് അടുത്ത ദിവസം ലൊക്കേഷനിൽ നിന്ന് വിട്ടിലെത്തിയപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു. ആന്റണി ഭക്ഷണം കഴിച്ചോ. ആന്റണിക്കും ഇവിടെ നിന്ന് കഴിക്കാമെന്ന് പറഞ്ഞു. ഇല്ല സാർ സെറ്റിൽ പോയി കഴിച്ചോഴളാം എന്നു പറഞ്ഞ് അന്ന് അവിടെ നിന്ന് ഞാൻ പോയി. എന്റെ പേര് തന്നെ അദ്ദേഹത്തിന് അറിയാം എന്ന് മനസ്സിലായത് അന്നായിരുന്നു.

പിന്നീട് മോഹൻലാലിനെ കാണുന്നത് മൂന്നാം മുറ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ്. അമ്പലമേട്ടിൽവെച്ച് ചിത്രീകരണം നടക്കുമ്പോൾ കൂട്ടുകാരുടെ മുന്നിൽ ആളാകാൻ വേണ്ടി അവരേയും കൂട്ടി ലാൽ സാറിനെ കാണാൻ പോയിരുന്നു. എന്നാൽ നല്ല തിരക്കായതു കൊണ്ട് കാണാൻ സാധിച്ചില്ല. ഉച്ചയ്ക്ക് ഒരു മൂന്ന് മണിയോടെ ഒരു ഒഴിഞ്ഞ കെട്ടിടത്തിനു മുകളിൽ നിന്ന് ഒരാൾ എന്ന് കൈ വീശി വിളിച്ചു. അത് ലാൽ സാറായിരുന്നു. ആൾ കൂട്ടത്തിനിടയിൽ കൂടെ ഓടി ഞാൻ അദ്ദേഹത്തിന്റെ അരുകിൽ എത്തി. ലാൽ സാറിന്റെ കൂടെ കൂടി ആ ചിത്രത്തിലും ലാൽ സാറിന്റെ ഡ്രൈവറായി.

Image result for antony perumbavoor

ഷൂട്ടിങ് തീരുന്നതിനു മുൻപ് തന്നെ അദ്ദേഹം എന്നോട് ചോദിച്ചു കൂടെ വരുന്നുണ്ടോ എന്ന്. എന്നാൽ അന്ന് വാരമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഒപ്പം കൂടുകയായിരുന്നു. ഇത് അന്ന് ആരോടും പറഞ്ഞിരുന്നില്ല. ഷൂട്ടിങ് തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെയാണ് വീട്ടിൽ ഈ വിവരം പറയുന്നത്. മകനെ സർക്കാർ ഉദ്യോഗസ്ഥനായി കാണണം എന്നായിരുന്നു അപ്പന്റെ ആഗ്രഹം. എന്നാൽ ഈ വിവരം അറിഞ്ഞപ്പോൾ അദ്ദേഹം ഒരേയൊരു കാര്യം മാത്രമാണ് എന്നോട് പറഞ്ഞത്. അദ്ദേഹം വലിയ മനുഷ്യനാണ്. ഈ നിമിഷം വരെ ആ വാക്കുകൾ ഓർത്തുകൊണ്ടാണ് ഞാൻ ലാൽ സാറിനോപ്പം നിൽക്കുന്നത്.

Advertisment