Advertisment

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം: കാരണവരായി മോഹൻലാൽ: ചിത്രങ്ങൾ വൈറൽ

author-image
ഫിലിം ഡസ്ക്
Updated On
New Update

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയത്തിൽ കാരണവരുടെ സ്ഥാനം അലങ്കരിച്ച് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തു.

Advertisment

publive-image

ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ: അനിഷയും പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസന്റിന്റെയും സിന്ധുവിന്റെയും മകൻ ഡോ.എമിൽ വിൻസന്റും തമ്മിലുള്ള വിവാഹനിശ്ചയം ഇന്നാണ് നടന്നത്.

publive-image

എമിലിന്റെ അമ്മ സിന്ധു പാലാ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ്. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിർമാതാവു കൂടിയാണ് അദ്ദേഹം. 27 വർഷങ്ങളായി ഇരു കുടുംബങ്ങളും തമ്മിൽ അടുപ്പമുണ്ട്.

publive-image

Advertisment