Advertisment

അച്ഛന്‍ ഓട്ടോഡ്രൈവറാണ്. അമ്മ പാടത്ത് പണിയെടുക്കുന്നു. അതിനാല്‍ അയല്‍പക്കത്തെ കല്യാണങ്ങള്‍ക്ക് പോലും ഞങ്ങളെ വിളിക്കില്ലായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി - ആന്റണി വര്‍ഗീസിന്‍റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സിനിമയില്‍ അഭിനയിച്ചതുകൊണ്ട് ആകെ ജീവിതത്തില്‍ സംഭവിച്ച മാറ്റം നാട്ടുകാര്‍ അംഗീകരിക്കാന്‍ തുടങ്ങിയതാണെന്ന് നടന്‍ ആന്റണി വര്‍ഗീസ്‌. പണ്ടൊക്കെ വീടിനടുത്തു ഒരു ചടങ്ങു നടന്നാല്‍ ഞങ്ങളെ അങ്ങനെ വിളിക്കാറില്ല.

ചിലപ്പോ എന്റെ അച്ഛന്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആയതു കൊണ്ടായിരിക്കും, ‘അമ്മ എന്നോട് അന്നൊക്കെ ചോദിക്കും നമ്മള്‍ സാധാരണക്കാര്‍ ആയതു കൊണ്ടാകും വിളിക്കാതതു എന്ന്.

publive-image

പക്ഷെ ഇപ്പോള്‍ പത്തു പതിനഞ്ചു കിലോമീറ്റര്‍ ദൂരെ നിന്നൊക്കെ ആളുകള്‍ കല്യാണവും മാമോദീസയും വീട്ടില്‍ വന്നു വിളിക്കാറുണ്ട്- ‘ആന്റണിയുടെ ഹൃദയത്തില്‍ തൊട്ടുള്ള ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു .

”എന്റെ അപ്പുപ്പന്‍ ഒരു എല്ലു പൊടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന സാധാരക്കാരനാണ്. അമ്മുമ്മ പാടത്തു പണിക്ക് പോയിരുന്ന ഒരാളാണ്. അച്ഛന്‍ ഓട്ടോഡ്രൈവറും ആണ്. സിനിമ പുറത്തിറങ്ങിയിട്ടു അവരെയെല്ലാം കൊണ്ട് ഇന്റര്‍നാഷണല്‍ ടൂര്‍ പോകാന്‍ കഴിഞ്ഞു.

publive-image

അപ്പൂപ്പനൊക്കെ ഒരുപാട് സന്തോഷമായി, ദുബൈയില്‍ വച്ച് ചേര്‍ത്ത് പിടിച്ചു പറഞ്ഞു ഒരുപാട് അഭിമാനമുണ്ട് നിന്നെ ഓര്‍ത്തെന്നു ഞാന്‍ ഇന്നും പഴയ പോലെ തന്നെയാണ് ഒരു ഡിയോ ഉണ്ട് അതും ഓടിച്ചു ജംഗ്ഷനില്‍ പോയൊക്കെ ചായ കുടിക്കാറുണ്ട്.

അങ്കമാലി ഡയറീസിലെ പെപ്പെ, സ്വന്തന്ത്ര്യം അര്‍ദ്ധരാത്രിയിലെ ജേക്കബ്. അങ്ങനെ പെട്ടന്നൊന്നും ഈ രണ്ടു കഥാപാത്രങ്ങളെയും സിനിമാ പ്രേമികള്‍ക്ക് മറക്കാന്‍ കഴിയില്ല.

ഈ രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച പുത്തന്‍ താരോദയമാണ് ആന്റണി വര്‍ഗീസ്.

malayala cinema
Advertisment