Advertisment

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഇനി പാലാക്കാരി സെക്രട്ടറി ! പാലാ പൂവരണി സ്വദേശി അനു ജോര്‍ജ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറി. അനു ജോര്‍ജിനെ കാത്തിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാലത്ത് മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവി.

New Update

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി ഐഎഎസ്‌കാരി. കോട്ടയം പാലാ പൂവരണി സ്വദേശിയായ അനു ജോർജാണ് പുതിയ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്.

Advertisment

publive-image

നിലവിൽ ചെന്നൈയിൽ അഡീഷണൽ സെക്രട്ടറി- പ്രട്ടോക്കോൾ വിഭാഗത്തിലാണ് അനു ജോർജ് പ്രവർത്തിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന വലിയ ഉത്തരവാദിത്വമാണ് അനുവിനെ കാത്തിരിക്കുന്നത്. കോവിഡ് അടക്കമുള്ള മഹാമാരിക്കാലത്ത് മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പദവി കൂടുതൽ ഉത്തരവാദിത്വം നിറഞ്ഞതാണ്.

തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അനു, ജെഎൻയുവിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ൽ ഇന്ത്യൻ റവന്യൂ സർവീസ് ലഭിച്ച അനു 2003ൽ 25-ആം റാങ്കോടെ ഐഎഎസ് നേടി.

തിരുപ്പത്തൂർ, കടലൂർ ജില്ലകളിൽ അസിസ്റ്റന്റ് കളക്ടർ പദവിയടക്കം വിവിധ മേഖലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Advertisment