Advertisment

വൈറലായി അനു സിത്താരയുടെ മാമാങ്കം ലുക്ക്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മമ്മൂട്ടി ചിത്രം മാമാങ്കത്തിന്‍റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ഇതിനോടകം രണ്ട് മില്യണിലധികം ആളുകളാണ് ട്രെയ്‌ലർ കണ്ടത്. ഇപ്പോൾ ചിത്രത്തിലെ അനു സിത്താരയുടെ മലയാള തനിമയിലുള്ള പുതിയ ലുക്കും സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുകയാണ്. അനു സിത്താര തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നേരത്തെ പുറത്തുവന്ന ലൊക്കേഷന്‍ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പ്രശസ്ത സംവിധായകന്‍ എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യാ ഫിലിംസിന്‍റെ ബാനറില്‍ വേണു കുന്നപ്പിള്ളി ആണ് നിര്‍മ്മിക്കുന്നത്. മാമാങ്കത്തില്‍ പരാജയപ്പെട്ടുപോയ ഒരു നായകന്‍റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്.

publive-image

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഈ മാസം 21 ന് തിയെറ്ററുകളിലെത്തും.

Advertisment