Advertisment

ബഷീർ , അവിഹിതത്തിന്റെ പൊരുൾ തേടിയവർക്കിടയിൽ എല്ലാവരും മറന്നു അയാളെ ;  നീതി ലഭിക്കാത്ത ആദ്യത്തെ വ്യക്തിയല്ല, കാറിടിച്ചു മരണമടഞ്ഞ മാധ്യമ പ്രവർത്തകൻ ബഷീർ ; എന്നിരിക്കിലും ആ വ്യക്തിയുടെ മുഖം വേദനയായി മനസ്സിൽ നിൽക്കുന്നു ; യുവ അധ്യാപിക എഴുതുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ യുവ അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. യുവ അധ്യാപിക ഡോ. അനുജയാണ് ബഷീറിന്റെ മരണത്തില്‍ തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയിരിക്കുന്നത്.

Advertisment

publive-image

ഡോ. അനൂജയുടെ കുറിപ്പ് ഇങ്ങനെ

നീതി ലഭിക്കാത്ത ആദ്യത്തെ വ്യക്തിയല്ല,

കുറച്ചു നാൾ മുൻപ് ശ്രീറാം വെങ്കട്ടരാമൻ എന്ന IAS ഉദ്യോഹസ്ഥൻറെ കാറിടിച്ചു മരണമടഞ്ഞ മാധ്യമ പ്രവർത്തകൻ ബഷീർ.എന്നിരിക്കിലും ആ വ്യക്തിയുടെ മുഖം വേദനയായി മനസ്സിൽ നിൽക്കുന്നു.

കൊല്ലപ്പെട്ട ബഷീറിനേക്കാളും ഈ സംഭവത്തിൽ വാർത്തകളിൽ ഇടം നേടിയത് വഫ ഫിറോസെന്ന സ്ത്രീയായിരുന്നുവെന്നതും വിചിത്രത,

നോബൽ പ്രൈസ് മേടിച്ചതിനല്ല ഇവരുടെ ജീവചരിത്രം നവ മാധ്യമങ്ങൾ ചർച്ച ചെയ്തത്,അപകടം നടന്ന വാഹനത്തിൽ ശ്രീറാമിനോടൊപ്പമുണ്ടായിരുന്നത് വഫയായിരുന്നത്രെ,

ഏതായാലും വാഹനമോടിച്ചിരുന്നത് ആരാണെന്നു രണ്ടു പേർക്കും ധാരണയില്ല,ഏതാണ്ട് റ്റ്രെടെന്നോ ഡിംനിസീയെന്നൊക്കെ പറയുന്നത് കേട്ടു,നമ്മുടെ ഉദ്യോഹസ്ഥനു,വേഗത്തിൽ ഏതു കാര്യമായാലും മറന്നു പോകുന്ന എന്തോ പ്രശ്നമെന്നൊക്കെ,

വഫയുടെയും ശ്രീറാമിന്റെയും യാത്രയുടെ പൊരുൾ തേടി മാധ്യമങ്ങളും പുറകെ,

ബഷീർ ,അവിഹിതത്തിന്റെ പൊരുൾ തേടിയവർക്കിടയിൽ എല്ലാവരും മറന്നു അയാളെ,അയാളുടെ കുടുബത്തിന്റെ വേദന അറിയാൻ ആർക്കും താല്പര്യമില്ല,ആരാന്റമ്മക്കു ഭ്രാന്ത് വന്ന കാണാൻ നല്ല ചേലാണ് പറഞ്ഞു നാട്ടുകാരും,

നിയമം നടപ്പിലാക്കേണ്ടവർ തന്നെ അത് ലംഘിക്കുന്ന കാഴ്ച ഏറെ വേദനാജനകം,സാധാരണക്കാരന് നിയമസുരക്ഷ ഉറപ്പു വരുത്തേണ്ടുന്ന ഉദ്യോഗസ്ഥൻ,ഏറെ പ്രതീക്ഷകളോടെ സമൂഹം നോക്കിക്കണ്ട യുവ ഐഎസ് പ്രതിഭ,

വേലി തന്നെ വിളവ് തിന്നുന്ന ചിത്രം ഇന്നൊരോ വ്യക്തിയുടെയും മനസ്സിൽ,

നീതി നിഷേധിക്കപെടുന്നവന് ശബ്ദം ആകേണ്ടുന്നവർ,

യാഥാർഥ്യത്തെ മറന്നു,നിറം പിടിപ്പിച്ച കഥകൾക്ക് പിന്നാലെ വാർത്തക്ഷാമം തീർക്കാണൊടുന്നതു ഇനിയെങ്കിലും നിർത്തരുതോ,

Advertisment