Advertisment

പൂളില്‍ നീന്തി കളിച്ച്‌ അനുപമ പരമേശ്വരന്‍... ഫോട്ടോഷൂട്ട് വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

പ്രേമം, ജോമോന്‍റെ സുവിശേഷം എന്നിങ്ങനെ രണ്ട് സിനിമകള്‍ മാത്രമേ മലയാളത്തില്‍ അനുപമയുടേതായി പുറത്തിറങ്ങിയിട്ടുള്ളുവെങ്കിലും തെലുങ്കിലും കന്നടയിലുമായി നിരവധി ചിത്രങ്ങളിലാണ് ഇതിനോടകം അനുപമ പരമേശ്വരന്‍ അഭിനയിച്ചത്. തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ നടിമാരില്‍ ഒരാള്‍ തന്നെയാണ് അനുപമ.

Advertisment

publive-image

ഇപ്പോഴിതാ സ്വിമ്മിംഗ് പൂളിലെ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അനുപമ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചു കഴിഞ്ഞു. വനിത മാസികയ്ക്കു വേണ്ടിയാണ് ഇത്തവണ ഫോട്ടോഷൂട്ടി. ഇത്തവണ സ്വിമ്മിങ് സ്യൂട്ടൊന്നുമല്ല ഗൗണ്‍ ധരിച്ചാണ് അനുപമ പൂളിലിറങ്ങിയത്. ചുവന്ന നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായിരിക്കുന്നു അനുപമ.

ദുല്‍ഖര്‍ നിര്‍മിക്കുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ നാല് നായികമാരാണുള്ളതെന്നും അതിലൊരാള്‍ അനുപമയാണ് എന്നും മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.

Advertisment