Advertisment

തപ്‍സിയും അനുരാഗ് കശ്യപും ത്രില്ലര്‍ സിനിമയുടെ ആവേശത്തില്‍

author-image
ഫിലിം ഡസ്ക്
New Update

ഹിന്ദി സിനിമയിലെ പ്രമുഖ സംവിധായകൻ അനുരാഗ് കശ്യപ് തപ്‍സിയുമായി വീണ്ടും ഒന്നിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന ഡൊബാര എന്ന സിനിമയുടെ അനൗണ്‍സ്‌മെന്റ് ടീസര്‍ കഴിഞ്ഞ ദിവസംപുറത്തുവിട്ടിരുന്നു.

Advertisment

publive-image

ത്രില്ലര്‍ സിനിമയില്‍ വീണ്ടും അഭിനയിക്കുന്നതിനെ കുറിച്ച് പറയുകയാണ്

തപ്‍സി. സിനിമയുടെ ഫോട്ടോയും തപ്‍സി ഷെയര്‍ ചെയ്‍തിട്ടുണ്ട്. വീണ്ടും ത്രില്ലര്‍ വിഭാഗത്തില്‍

അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് തപ്‍സി പറയുന്നു.

എന്റെ കരിയറിലെ ഇതുവരെ അഭിനയിച്ച ത്രില്ലർ സിനിമകളില്‍ സംതൃപ്‍തയാണ് താനെന്ന് തപ്‍സിപറയുന്നു. ഈ വിഭാഗത്തില്‍ പുതിയൊരു കഥ എപ്പോഴും ഞാൻ ആഗ്രഹിക്കുന്നു. ഇത് കൂടുതൽവ്യത്യസ്‍തമായിരിക്കും, കാരണം ഇത് അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്നതിനാലാണ് എന്ന് തപ്‍സിപറയുന്നു. പരമ്പരാഗത ത്രില്ലറുകളിൽ നിന്ന് വേറിട്ടുനിൽക്കാനാണ് ശ്രമിക്കുന്നത് എന്ന് അനുരാഗ് കശ്യപ് പറയുന്നത്.

സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അനുരാഗ് കശ്യപ് വെളിപ്പെടുത്തിയിട്ടില്ല. വേറിട്ട

രീതിയിലായിരുന്നു സിനിമയുടെ അനൗണ്‍സ്‌മെന്റ് ടീസര്‍. തപ്‌സി അവരുടെ വീട്ടിലേക്ക് എത്തുന്നതാണ് ടീസറില്‍ കാണുന്നത്.. ചുറ്റും കിടക്കുന്ന ചില ഫിലിം സ്‍ക്രിപ്റ്റുകൾ നോക്കിയ അവർ പിന്നീട് ടെലിവിഷൻ സ്വിച്ച് ചെയ്യാൻ 'അലക്സ'യോട് ആവശ്യപ്പെടുന്നു. വാർത്ത കേട്ട ശേഷം, അലക്സയോട് ഒരു സിനിമ അഭിനയിക്കാൻ അവൾ ആവശ്യപ്പെടുന്നു. താമസിയാതെ, അനുരാഗ് കശ്യപ് ടെലിവിഷനിലൂടെ അവളുമായി സംവദിക്കാൻ തുടങ്ങുകയും ഒരു സിനിമ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

anuragkashyapanuragkashyap
Advertisment