Advertisment

മാഡം ട്യുസോ മ്യൂസിയത്തിൽ ഇടംപിടിച്ച് അനുഷ്‌ക ശർമ്മയും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

മാഡം ട്യുസോ മ്യൂസിയത്തിലെ മെഴുക് പ്രതിമകൾ ലോകപ്രശസ്ഥമാണ്. ഹോളിവുഡ് താരങ്ങൾ മുതൽ ബ്രിട്ടീഷ് രാജ്ഞി ക്വീൻ എലിസബത്ത് വരെയുള്ള 250 ഓളം ലോക പ്രശസ്ഥർ ഇവിടെയുണ്ട്. ഇവരുടെ ഇടയിൽ ഇനി മുതൽ ബോളിവുഡ് താരം അനുഷ്‌കാ ശർമയെയും കാണാം. തന്റെ മെഴുക് പ്രതിയോടൊപ്പം നിൽക്കുന്ന ചിത്രം അനുഷ്‌ക തന്നെയാണ് തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ലണ്ടനിൽ സ്ഥിതി ചെയ്യുന്ന മെഴുകുപ്രതിമാ മ്യൂസിയമാണ് മാഡം ട്യുസോ വാക്‌സ് മ്യൂസിയം. ലോകത്തിലെ പ്രശസ്തരായ വ്യക്തികളുടെ മെഴുകുപ്രതിമകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 1835ൽ മാരീ ട്യുസോ എന്ന ഫ്രഞ്ച് കലാകാരിയാണ് മ്യൂസിയം സ്ഥപിച്ചത്. ഈ മ്യൂസിയത്തിന്റെ ശാഖകൾ ലോകത്തെ പല പ്രമുഖ നഗരങ്ങളിലുമുണ്ട്.

Advertisment