Advertisment

അനുഷ്‌കയുടെ ത്രില്ലര്‍ ചിത്രം ‘നിശബ്ദം’ പൂര്‍ത്തിയായി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് അനുഷ്‌ക ഷെട്ടി. താരമിപ്പോള്‍ വലിയൊരു തിരിച്ചു വരവിന് ഒരുങ്ങുകയാണ്. അനുഷ്‌ക ഷെട്ടിയും മാധവനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘നിശബ്ദം’ പൂര്‍ത്തിയായി. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശബ്ദം ഒരുക്കിയിരിക്കുന്നത്.

https://www.instagram.com/anushkashettyofficial/?utm_source=ig_embed

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി അനുഷ്‌ക ഷെട്ടി തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ഹേമന്ത് മധുകര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Advertisment