Advertisment

തനിക്കുവേണ്ടി പകർത്തിയ ചിത്രം; നിറവയറിൽ അതിസുന്ദരിയായി അനുഷ്ക ശർമ

author-image
ഫിലിം ഡസ്ക്
New Update

പുതു വർഷത്തിൽ പുത്തൻ അതിഥിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് താരദമ്പതികളായ വിരാട്കൊഹ് ലിയും അനുഷ്ക ശർമയും. ജനുവരിയിലാണ് ഇരുവർക്കും കുഞ്ഞു പിറക്കുക. ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാവുന്നത് അനുഷ്കയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട്. നിറവയറിൽ അതിസുന്ദരിയാണ് താരം.

Advertisment

 

publive-image

വോഗ് മാസികയുടെ കവർ ​ഗേളായാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. വ്യത്യസ്ത ലുക്കിലാണ് അനുഷ്ക എത്തുന്നത്. ഷർട്ടും ലോങ് ജാക്കറ്റും ലോ​ങ് ഫ്രോക്കുമെല്ലാം അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തുന്നത്.

വോഗിന്റെ 2021 ജനുവരി എഡിഷന് വേണ്ടിയാണ് അനുഷ്‌ക ഫോട്ടോഷൂട്ട് ചെയ്തത്. പുതിയ തുടക്കം എന്ന തലക്കെട്ടോടെയാണ് അനുഷ്കയുടെ അഭിമുഖം എത്തുന്നത്. ലോക്ക്ഡൗൺ കാലത്ത് കൊഹ്ലിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം താരം പങ്കുവെക്കുന്നുണ്ട്.

തനിക്കുവേണ്ടി പകർത്തിയ ചിത്രങ്ങൾ എന്ന അടിക്കുറിപ്പിലാണ് അനുഷ്ക ഇൻസ്റ്റ​ഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് അനുഷ്‌കയുടെ ചിത്രത്തിന് കമന്റുകളുമായെത്തിയിരിക്കുന്നത്.

anushka5
Advertisment