Advertisment

ഭര്‍ത്താക്കന്‍മാര്‍ പോകുമ്പോള്‍ ഭാര്യമാര്‍ കരയാന്‍ പാടില്ല.. ഉള്ളിലെ വേദന പുറമേ കാട്ടാതെ പിടിച്ച്‌ നില്‍ക്കണമെന്ന് അനുസിത്താര

author-image
ഫിലിം ഡസ്ക്
New Update

ചരിത്ര സിനിമയുടെ ഭാഗമായതിന്‍റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയ താരമായ അനു സിത്താര.മാമാങ്കത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ മാണിക്യം എന്ന വേഷമാണ് അനു സിത്താര അവതരിപ്പിച്ചത്.

Advertisment

publive-image

'മാണിക്യം എന്നാണ് എന്‍റെ കഥാപാത്രത്തിന്‍റെ പേര്. കുറച്ചേയുള്ളുവെങ്കിലും ഇമോഷണലായി ചെയ്യാന്‍ കുറച്ചുണ്ട്. പഴയകാലത്ത് ചാവേറായി പോകുന്ന ആളുടെ ഭാര്യമാരുടെ അവസ്ഥ എന്തായിരിക്കുമെന്നതാണ് എന്റെ കഥാപാത്രത്തിലൂടെ കാണിക്കുന്നത്.

ചാവേറായി ഭര്‍ത്താക്കന്മാര്‍ പോകുമ്പോള്‍ ഭാര്യമാര്‍ കരയാന്‍ പാടില്ല. ഉള്ളിലെ വേദന പുറമേ കാട്ടാതെ പിടിച്ച്‌ നില്‍ക്കണം. പൊതുവെ വളരെപ്പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലുള്ളയാളാണ് ഞാന്‍. സത്യത്തില്‍ എനിക്കത് അവതരിപ്പിക്കാന്‍ കുറച്ച്‌ പ്രയാസമായിരുന്നു'-അനു സിത്താര പറഞ്ഞു.

ഡിഡംബര്‍ 12ന് തിയേറ്ററുകളിലെത്തിയ മാമാങ്കം 100 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. ആദ്യ ദിനം തന്നെ ചിത്രം 23 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. നാലാം ദിനം 60 കോടി ക്ലബ്ബിലും ഇടംപിടിച്ചു. മലയാള സിനിമാ ചരത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം 45 രാജ്യങ്ങളിലെ 2000 ഓളം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.

anusithara
Advertisment